മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻപോളി. അന്നുതൊട്ട് ഇന്നുവരെയും നിവിൻ പോളിയുടെ ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായിട്ടില്ല. എന്നാൽ ചലച്ചിത്ര താരങ്ങൾക്കിടയിൽ നിന്നുതന്നെ നിവിൻപോളി യോട് തന്റെ ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു പ്രമുഖ നടി.
മറ്റാരുമല്ല ഒട്ടനവധി നാടൻ വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളസിനിമയിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഗായത്രി സുരേഷാണ് ആരാധന തുറന്നുപറഞ്ഞ ആ നടി. കൈരളി ടിവിലൂടെയാണ് ഗായത്രി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘നിവിൻ ചേട്ടൻ അടിപൊളിയാണ്. പണ്ടുതൊട്ടേ നിവിൻ ചേട്ടനോട് എനിക്ക് ആരാധനയുണ്ട്. ഈ പരിപാടിയിലൂടെ ഞാനിന്ന് അത് തുറന്നു പറയുകയാണ്. ഷോട്ടുകൾ ഒക്കെ എടുക്കുമ്പോൾ നിവിൻ ചേട്ടൻ എന്നെ ഒരുപാട് ചിരിപ്പിക്കാൻ ശ്രമിക്കും. അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.’
ഒരു പൊട്ടിച്ചിരിയോടെ ആണ് നിവിൻ ഗായത്രിയുടെ ഈ കമന്റ് ഏറ്റെടുത്തത്. അഞ്ചാറ് ഷോട്ടുകൾ ആദ്യം തന്നെ തെറ്റും. പിന്നെ ചിരി തുടങ്ങി കഴിഞ്ഞാൽ പത്തിരുപത് ഷോട്ടുകൾ പിന്നെയും പോകും. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. അല്ലാതെ മനപ്പൂർവ്വം ചിരിപ്പിക്കുന്നതൊന്നുമല്ല എന്നും നിവിൻപോളി മറുപടിയായി പറയുന്നു.
സിദ്ധാർത്ഥ് ശിവ ഒരുക്കിയ ‘സഖാവ്’ എന്ന ചിത്രത്തിലാണ് ഗായത്രി സുരേഷ് നിവിൻപോളി യോടൊപ്പം അഭിനയിച്ചത്.
കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി ആയിരുന്നു ഗായത്രിയുടെ ആദ്യ ചിത്രം. മലയാളത്തിൽ മെക്സിക്കൻ അപാരത,കരിക്കുന്നം സിക്സസ്, കല വിപ്ലവം പ്രണയം എന്നിവയായിരുന്നു നടിയുടെ ശ്രദ്ധിക്കപെട്ട മറ്റു ചിത്രങ്ങൾ.

Get real time update about this post categories directly on your device, subscribe now.