സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും; മാസ്റ്റര്‍ ആദ്യ ചിത്രം

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ സംസ്ഥാനത്തെ സിനിമാ ശാലകള്‍ നാളെ തുറക്കും. വിജയ് ചിത്രമായ മാസ്റ്റര്‍ ആണ് റിലീസ് ആകുന്ന ചിത്രം. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും തീയേറ്ററുകള്‍ തുറക്കുക.

സിനിമാ മേഖലയില്‍ നിലനിന്ന എല്ലാ തര്‍ക്കങ്ങളും പൂര്‍ത്തികരിച്ചതോടെയാണ് സിനിമാ ശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഉടന്‍ പ്രദര്‍ശനത്തിന് കാത്തിരിക്കുന്ന 11 ഒാളം ചിത്രങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 80 ഒാളം സിനിമകളാണ് സ്ക്രീനിംഗ് പൂര്‍ത്തിയാക്കിയത്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും പ്രദര്‍ശനം നടത്തുക. ഒന്നിടവിട്ട സീറ്റുകളിലാവും ആളുകളെ ഇരുത്തുക.

സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ പ്രവേശിപ്പിക്കില്ല. ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ 17 തീയേറ്ററുകളില്‍ കോ‍ഴിക്കോട് കൈരളി ,ശ്രീ എന്നീവ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തുറക്കില്ല. ബാക്കി 15 തീയേറ്റുകളിലും പ്രദര്‍ശനത്തിന് ഒരുങ്ങിയതായി ഫിലി ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ എംഡി മായ കൈരളി ന്യൂസിനോട് പറഞ്ഞു.

വിജയ് ചിത്രമായ മാസ്റ്റര്‍ ആണ് ആദ്യ പ്രദര്‍ശനത്തിന് തയ്യാറായ ചിത്രം .സാധാരണ റിലീസ് ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്ന അത്ര ആവേശം കോവിഡ് ആയതിനാല്‍ ഇത്തവണ വേണ്ടതില്ലെന്നാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍റെ നിലപാട് .എന്നാല്‍ തീയറ്ററുകള്‍ തുറക്കുന്നത് വലിയ പ്രതീക്ഷയേടെയാണ് തങ്ങളും കാണുന്നതെന്ന് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി അരുണ്ലക വ്യക്തമാക്കി

തെര്‍മല്‍ സ്കാനിംഗ് ക‍ഴിഞ്ഞ ശേഷമാവും കാണികളെ പ്രവേശിപ്പിക്കുക. മാസ്ക്ക് ,സാനിറ്റെസര്‍ എന്നീവ നിര്‍ബന്ധമാണ്. ഒരോ ഷോ ക‍ഴിയുമ്പോ‍ഴും തീയേറ്ററുകള്‍ ഡീ സാനിറ്റൈസ് ചെയ്യും. സ്വകാര്യ തീയേറ്ററുകളിലേക്കും സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുന്നതോടെ നീണ്ട 10 മാസത്തിന് ശേഷം സിനിമാ മേഖല മു‍ഴുവനായി സജീവമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News