ക്രൈംബ്രാഞ്ച്, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എന്നിവയ്ക്കായി നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചത്തിന്‍റെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായിരുന്നു.
34,500 ചതുരശ്രഅടിയില്‍ നാല് നിലകളിലായി നിര്‍മ്മിക്കുന്ന ക്രൈംബ്രാഞ്ച് കോംപ്ലക്സില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിജിലന്‍സ് കോംപ്ലക്സ് എന്ന് പേരുളള പുതിയ കെട്ടിടത്തിന് അഞ്ച് നിലകളിലായി 75,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് ഉളളത്.
നഗരത്തിന്‍റെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ക്രൈംബ്രാഞ്ച് ഓഫീസുകള്‍ക്കായാണ് ഇവിടെ കെട്ടിടം പണിയുന്നത്. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, വിജിലന്‍സ് മേധാവി സുദേഷ് കുമാര്‍, ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജിപി. എസ്.ശ്രീജിത്ത്, ജി.ശങ്കര്‍ എന്നീവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു
Get real time update about this post categories directly on your device, subscribe now.