പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. നഗരസഭയിലെ സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസിന് കൈമാറി.

നഗരസഭയ്ക്കും ജില്ലാ ആശുപത്രിക്കുമിടയിലുള്ള റോഡിൽ നിന്ന് മതിൽ ചാടി കടന്നെത്തിയ വ്യക്തി ഗാന്ധി പ്രതിമയിൽ കൊടി കോണി വഴി കയറി കൊടി കെട്ടി വെക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കൊടി കെട്ടിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും നഗരസഭാ ഓഫീസ് അവധിയായതിനാൽ നഗരസഭാ വളപ്പിനകത്തെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെയാണ് ഗാന്ധി പ്രതിമയ്ക്ക് മുകളിൽ ബിജെപി കൊടി കെട്ടിയതായി കണ്ടത്. നഗരസഭയിലെ സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel