പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കവിതാവിഴ’ എന്ന കവിതയുടെ മഹാസംഗമം ജനുവരി 22 മുതൽ 26 വരെ ഗൂഗിൾ മീറ്റിൽ നടക്കും. പല തലമുറകളിൽ പെട്ട 150 ലേറെ കവികൾ പങ്കെടുക്കും.
മറുനാടൻ മലയാളികളും പ്രവാസികളും ഉൾപ്പെടെയുള്ള മലയാള കവികൾ സംബന്ധിക്കും. കവിതാവതരണങ്ങൾ, കാവ്യ വിശകലനങ്ങൾ, പ്രഭാഷണങ്ങൾ, അനുസ്മരണങ്ങൾ, കവിതകളുടെ ദൃശ്യ-ശ്രാവ്യാ വിഷ്ക്കരണങ്ങൾ തുടങ്ങിയ വ ഉണ്ടാകും. കാവ്യോത്സവത്തിൻ്റെ കേന്ദ്ര പ്രമേയമായ ‘കവിതയും ജനാധിപത്യവും’ അവതരിപ്പിച്ചു കൊണ്ട് സച്ചിദാനന്ദൻ 22 ന് സച്ചിദാനന്ദൻ കവിതാവിഴ ഉദ്ഘാടനം ചെയ്യും.
എല്ലാ ദിവസവും രാവിലെ 9 മുതൽ 12.30 വരെയും ഉച്ചക്ക് 2.30 മുതൽ 7.30 വരെയുമാണ് പരിപാടി നടക്കുക. പുകസ തൃശൂർ ജില്ലാ കമ്മിറ്റിയും കവികളുടെ കൂട്ടായ്മയായ കാവ്യശിഖയുമാണ് കവിതാവിഴക്ക് അതിഥേയത്വം വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പുകസ സംസ്ഥാന സെക്രട്ടറി ഡോ.സി രാവുണ്ണിയെ (9447223742) ബന്ധപ്പെടുക.

Get real time update about this post categories directly on your device, subscribe now.