ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

ബ്രസീലിൽ നിന്ന്‌ ജപ്പാനിൽ എത്തിയവരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ്‌ 40‌ വയസ്സുള്ള പുരുഷനിലും 30‌ വയസ്സുള്ള സ്‌ത്രീയിലും രണ്ട്‌ കൗമാരക്കാരിലും പുതിയ വകഭേദം കണ്ടെത്തിയത്‌.

എന്നാൽ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളിൽനിന്ന്‌ വ്യത്യസ്തമാണ്‌ ഇതെന്നാണ്‌ ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

ഇതിനെ വിലയിരുത്താൻ മറ്റ്‌ രാജ്യങ്ങളും ഡബ്ല്യുഎച്ച്‌ഒയും മറ്റ്‌ വിദഗ്ധരുമായും ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌. ലഭ്യമായ വാക്‌സിൻ ഇതിന്‌ ഫലിക്കുമോ എന്ന്‌ വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News