റിലീസിന് മുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ സീനുകള്‍ ചോര്‍ന്നു

റിലീസിന് മുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ സീനുകള്‍ ചോര്‍ന്നു. ചിത്രത്തിലെ ചോര്‍ന്ന സീനുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.

വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്.

1.5 വര്‍ഷം നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് എത്തുന്നതെന്നും എല്ലാവരും ചിത്രം തിയറ്ററില്‍ തന്നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രത്തിന്റ സീനുകള്‍ പങ്കുവയ്ക്കരുതെന്നും സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സും ചിത്രത്തിന്റെ ചോര്‍ന്ന സീനുകള്‍ പങ്കുവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചിത്രം നാളെ റിലീസാകാനാരിക്കെയാണ് പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News