കർഷർക്ക് ഐക്യദാർഢ്യവുമായി യുവാക്കളുടെ സാഹസിക സൈക്കിൾയാത്ര; മുംബൈയിൽ സ്വീകരണം

എറണാകുളം പറവൂർ പുത്തൻവേലിക്കരയിൽ നിന്നും ലേ-ലഡാക്കിലേക്ക് ആറു ചെറുപ്പക്കാരുടെ സാഹസിക സൈക്കിൾ യാത്രയ്ക്ക് ഗോഡ്ബന്ധർ റോഡിൽ വെച്ച് ബോംബെ കേരളീയ സമിതി മലാഡ് വെസ്റ്റ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര റോട്ടറാക്ററ് ക്ലബ്‌ ബോറിവ്‌ലി ഹൈറ്റസ് മീരാറോഡ് കേരള സംസ്‍കാരിക വേദി, എസ് എൻ എം എസ് യുവ മിരാറോഡ് എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരണം നൽകി.

പുത്തൻ വെള്ളിക്കാരയിൽ ഡിസംബർ 17ന് യാത്ര തിരിച്ച 18-നും 30 നമിടയ്ക്ക് പ്രായമുള്ള സംഘം 40 ദിവസം കൊണ്ട് 4000 കിലോമീറ്റർ യാത്ര ചെയ്ത് ലഡാക്കിലെത്തും. തങ്ങൾ പോകുന്ന സംസ്ഥാനങ്ങളിലെല്ലാം ശുദ്ധവായൂ, ശുദ്ധജലം, ശുദ്ധഭക്ഷണം സന്ദേശമെത്തിക്കുകയാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യം. അന്നം തരുന്ന കർഷകരോടുള്ള ആദരവാണ് ഇത്തരമൊരു യാത്രയ്ക്ക് കാരണമായത്.

രാത്രി കാലങ്ങളിൽ പെട്രോൾ പമ്പുകളിൽ വിശ്രമിച്ചാണ് ഇവരുടെ സൈക്കിൾ യാത്ര. എറണാകുളം, കോഴിക്കോട്, മംഗലാപുരം, ഗോവ, പൂണെ, മുംബെ, ഗുജറാത്ത്, ഡൽഹി ,ഷിംല, മണാലി വഴി സംഘം ലഡാക്കിലെത്തും. യാത്രാമദ്ധ്യേ സമരം ചെയ്യുന്ന കർഷകരെ ഡൽഹിയിൽ സന്ദർശിക്കുവാനും സംഘത്തിന് പദ്ധതിയുണ്ട്.

ഇന്നലെ പൂണെയിലെ സ്വീകരണം ഏറ്റുവാങ്ങിയ യാത്രാ സംഘം രാത്രിയോടെ താനെയിൽ ശ്രീനഗറിൽ എത്തിചേർന്നു പ്രശസ്ത സൈക്കിൾ ചാമ്പ്യനും സ്പോർസ് താരവുമായ ആദിർ ഷിബുവും അഭിഷേക് ഉണ്ണിയും നയിക്കുന്ന ആറംഗ സംഘത്തിൽ എൽവിസ്, റിജോയ്, ജസ് ലിൻ, ജിസ് മോൻ എന്നിവരാണ് ഈ സൈക്കിൾ സംഘത്തിൽ.

ലോക സഭാംഗം അഡ്വക്കേറ്റ് പദ്മ ദിവാകരൻ ടീംമിനു സാമ്പത്തിക സഹായം കൈമാറി. കേരള സാംസ്‌കാരിക വേദി പ്രസിഡന്റ്‌ സന്തോഷ് മുദ്ര, സെക്രട്ടറി രതീഷ് നമ്പ്യാർ, രാഖി സുനിൽ, സുനിൽ തങ്കപ്പൻ, മന്ദിര സമിതി യുവ പ്രതിനിധികളായ സുമിൻ സോമൻ, സരിൻ, അനൂജ് നിഖിത സുനിൽ, വിനോദ് നായർ, ഷീജ മാത്യു തുടങ്ങിയവരും യാത്രക്കു അനുമോദനങ്ങളും ആശംസകളും അറിയിച്ചു. ഉച്ച ഭക്ഷണവും കഴിഞ്ഞ് യുവാക്കൾ പാൽഖർ, ബോയ്സർ വഴി ഗുജറാത്തിലേക്ക് യാത്ര തുടർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News