പാലക്കാട് ഒലവക്കോട് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

പാലക്കാട് ഒലവക്കോട് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്‍റെ ശ്രമം. മലമ്പുഴ സ്വദേശി സരിതയെയാണ് പഠിക്കുന്ന ബ്യൂട്ടീഷ്യൻ സ്ഥാപനത്തിലെത്തി ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാർ ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ബി ജെ പി പ്രവർത്തകനാണെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ കുടുംബം.

സരിത പഠിക്കുന്ന ഒലവക്കോട്ടെ ബ്യൂട്ടീഷ്യൻ സ്ഥാപനത്തി രണ്ട്ലെ ത്തിയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണം നടത്തിയത്. ക്ലാസ് മുറിയിലെത്തി കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സരിതയുടെ ദേഹത്തൊ‍ഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ ഇടപെട്ടാണ് സരിതയെ രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സരിതയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

15 വര്‍ഷം മുന്പാണ് സരിതയും ബാബുരാജും വിവാഹിതരായത്. ബാബുരാജിന്‍റെ ആദ്യ ഭാര്യയുടെ മരണ ശേഷമാണ് സരിതയെ വിവാഹം ക‍ഴിച്ചത്. വിവാഹ ശേഷം ബാബുരാജ് നിരന്തരം പീഢിപ്പിച്ചിരുന്നുവെന്ന് സരിതയുടെ കുടുംബം പറഞ്ഞു.

ഒരു മാസമായി സരിത സ്വന്തം വീട്ടിലാണ് താമസം. പെട്രോളൊ‍ഴിച്ച് കൊലപ്പെടുത്തുമെന്ന് ബിജെപി പ്രവര്‍ത്തകനായ ബാബുരാജ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും സരിതയുടെ അമ്മ രാധ പറഞ്ഞു.

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ബാബുരാജിനെ മലന്പു‍ഴ പോലീസ് പിടികൂടി. വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിലുള്ള വിരോധം മൂലമാണ് സരിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News