10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രാജ്യം ആശങ്കയില്‍

രാജ്യത്തെ ആശങ്കയിലാഴ്ത്തി 10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഹരിയാനയില്‍ 4 ലക്ഷത്തിലധികം പക്ഷികള്‍ രോഗം ബാധിച്ച്‌ ഏതാനും ആഴ്ചയ്ക്കിടെ ചത്തൊടുങ്ങി.

മഹാരാഷ്ട്രയിലെ പര്‍ഭണിയില്‍ പക്ഷിപ്പനി വ്യാപകമായി. രണ്ട് ദിവസത്തിനിടെ 900 കോഴികളാണ് ചത്തൊടുങ്ങിയത്. നിരവധി ചിക്കന്‍ മാര്‍ക്കറ്റുകളുള്ള മുറുംബാ ഗ്രാമത്തിലും മുംബൈ, താനെ, ബീഡ്, ദാപോലി എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിമാചല്‍പ്രദേശില്‍ ഇതുവരെ 2,000 പക്ഷികള്‍ ചത്തു. പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ്സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ പക്ഷികളുടെ ഇറക്കുമതിക്ക് കര്‍ശനവിലക്കേര്‍പ്പെടുത്തി.ഡല്‍ഹിയില്‍ 2.5 കോടിയുടെ നഷ്ടമുണ്ടായതായി വ്യാപാരികളുടെ സംഘടനകള്‍ അറിയിച്ചു. സഞ്ജയ് ലെയ്ക്ക്, ഭല്‍സ്വാ ലെയ്ക്ക്, ഹോസ്ഖാസ് എന്നിവിടങ്ങളിലെ ഇറച്ചിക്കോഴി ചന്തകളും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News