ഇതാണോ പിന്‍വാതില്‍ നിയമനം? ഏറ്റവും അധികം പേര്‍ക്ക് ജോലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: മുഖ്യമന്ത്രി

എംപ്ലോയിമെന്റ് വഴിയും പി.എസ്.സി വഴിയും ഏറ്റവും അധികം പേര്‍ക്ക് ജോലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമന നിരോധനം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മിണ്ടാതെന്തെന്നും മുഖ്യമന്ത്രി.

പി.എസ്.സി യെ നോക്കുകുത്തിയാക്കി താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ട് വന്ന അടിയന്തിര പ്രമേയ നോട്ടീസ് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ MLA ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയാണ് നിയമന നിരോധനം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താത്ത ഷാഫി പറമ്പിനെ വിമര്‍ശിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 51707 പേര്‍ക്ക് എംപ്ലോയി മെന്റ് എക്‌സ്‌ച്ചേഞ്ച് വഴി നിയമനം നല്‍കിയപ്പോള്‍ UDF കാലത്ത് നല്‍കിയത് 45436 പേര്‍ക്ക് മാത്രം.

ഇതാണോ പിന്‍വാതില്‍ നിയമനം എന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കിയെന്ന് അടിയന്തിര പ്രമേയം അവതരിയിച്ച ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

പത്താം ക്ലാസുകാരിയായ സ്വപ്ന സുരേഷിനെ തീറ്റി പോറ്റാന്‍ സര്‍ക്കാര്‍ പ്രതിമാസം ലക്ഷങ്ങള്‍ ചിലവാക്കിതായും ഷാഫി പറമ്പില്‍ പരിഹസിച്ചു. മിന്റ് എന്ന ഏജന്‍സി സെക്രട്ടറിയേറ്റിലെ നിയമനങ്ങള്‍ നടത്തുന്നു ഇറങ്ങി പോകും മുന്‍പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

10 വര്‍ഷമെങ്കിലും തുടര്‍ച്ചയായി തുശ്ചമായ ശമ്പളത്തിന് ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തത് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News