നിയമത്തെ അനുകൂലിക്കുന്നവരാണ് സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍; സമരം പിന്‍വലിക്കരുതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കര്‍ഷകര്‍ സമരം പിന്‍വലിക്കരുതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. നിയമത്തെ അനുകൂലിക്കുന്നവരാണ് സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ ഉള്ളത്.

നിയമം പിന്‍വലിക്കാതെ സ്റ്റേ മാത്രം പരിഹാരം അല്ലെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം സ്റ്റേ ചെയ്യുന്നത് അത്യ സാധാരണ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. സമതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതാണ്.

കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടു. നിലവിലെ നിയമം പാര്‍ലമെന്റ് പിന്‍വലിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിക്കുകയായിരുന്നു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News