12 ആകണ്ടേ? 12 ആയാല്‍ നല്ലത്, 12 ആകണം; ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ച് മുഖ്യമന്ത്രി; ട്വിസ്റ്റ് ഇങ്ങനെ

12 ആകണ്ടേ? 12 ആയാല്‍ നല്ലത്, 12 ആകണം….. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്കിലെ ഈ പോസ്റ്റ് കണ്ട് പലര്‍ക്കും പല സംശയങ്ങളുമായിരുന്നു. പുതിയ ഏതോ പദ്ധതിയെ കുറിച്ചുള്ള സൂചനയാണിതെന്നാണ് പലരും ധരിച്ചിരുന്നത്.

12 ആകണ്ടേ?
12 ആയാൽ നല്ലത്.
12 ആകണം.

Posted by Chief Minister’s Office, Kerala on Monday, 11 January 2021

എന്നാല്‍ പുതിയ ഏതോ തീരുമാനം വരാനുണ്ടെന്നായിരുന്നു മറ്റു ചിലരുടെ ധാരണ. ഇതെല്ലാം കാറ്റില്‍പ്പറത്തി സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സസ്‌പെന്‍സ് എന്താണെന്ന് മുഖ്യന്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളിലൊന്നായ വിളര്‍ച്ചാ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ആയിരുന്നു ആ പോസ്റ്റ്.

ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിൽ 12 g/dl ഹീമോഗ്ലോബിൻ ആവശ്യമാണ്. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യും.

ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിൻ സിയും അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഐ.എഫ്.എ ടാബ്ലറ്റുകളും കഴിക്കാം. വിളർച്ചയെ അകറ്റി നിർത്താൻ ഹീമോഗ്ലോബിൻ നില നമുക്ക് 12 g/dI ആയി നിലനിർത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News