പള്ളിക്കലാറില്‍ കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലീസ് പിടികൂടി

കൊല്ലം പള്ളിക്കലാറില്‍ കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലീസ് പിടികൂടി. ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു. നൂറനാട് സ്വദേശികളായ സന്തോഷ്‌കുമാര്‍, ബിനു, അജീഷ് എന്നിവരെയാണ് പിടികൂടിയത്.

പുലര്‍ച്ചെ പള്ളിക്കലാറില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ശൂരനാട് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ചു കടന്നു. പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം, പോലീസ് ആക്ട്, പിടിപിപി ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍, പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 50000 നഷ്ടപരിഹാരത്തിനും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി റിമാന്റ് ചെയ്തു.

സി.ഐ.ഫിറോസ്,എസ്.ഐ മാരായ ശ്രീജിത്ത് പി,ചന്ദ്രമോഹന്‍,ജ്യൂനിയര്‍ എസ്.ഐ അനുലാല്‍, എ.എസ്.ഐ മാരായ പ്രദീപ്, ഗോപകുമാര്‍, ഹരി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News