ചരിത്രത്തിലാദ്യമായി ഒരു പൊലീസ് സംഘടനയ്ക്കും കോസ്റ്റൽ പോലീസിനും പരിസ്ഥിതി അവാർഡ് ലഭിച്ചു

പോലീസിന് പരിസ്ഥിതി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു പൊലീസ് സംഘടനയ്ക്കും കോസ്റ്റൽ പോലീസിനും പരിസ്ഥിതി അവാർഡ് ലഭിച്ചു . വനം വകുപ്പ് അഞ്ചു വർഷത്തെ ജൈവ വൈവിദ്ധ്യ രംഗത്തെ പ്രവർത്തനം വിലയിരുത്തി യാണ് അവാർഡിന് പരിഗണിച്ചത്.

2016 – ൽ കോസ്റ്റൽ പോലീസിന്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ക്ലബ്ബുകളും വായനശാല, ഹരിത കൂട്ടായ്മ, തുടങ്ങിയ സംഘടനകളുടെയും സഹകരണത്തോടെ ആരംഭിച്ച ” ശുചിത്വ തീരം സുരക്ഷിത തീരം’ പദ്ധതിയാണ് അവാർഡിനർഹമായത് .

പരവൂർ മുതൽ മുതൽ അഴിക്കൽ വരെയുള്ള തീരപ്രദേശങ്ങളിലും അഷ്ടമുടിക്കായൽ , വട്ടക്കായൽ, ടി. എസ് കനാൽ എന്നിവയുടെ തീരപ്രദേശങ്ങളിൽ സാധ്യമായ സ്ഥലത്ത് കണ്ടൽ വനവൽക്കരണം ആണ് ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 5000 കണ്ടൽ തൈകൾ പദ്ധതിപ്രകാരം നട്ടു. 2019 – ൽ അന്യം നിൽക്കുന്ന കണ്ടൽ കൂട്ടാളിയായ പുന്നമരം തീരപ്രദേശങ്ങളിൽ തിരികെ കൊണ്ടുവരുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു .

എല്ലാ വെള്ളിയാഴ്ചയും പുന്ന / കണ്ടൽ നടുന്ന FRIDAY@ 10 എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.ഇതിനായി കോസ്റ്റൽ പോലീസ് അങ്കണത്തിൽ പുന്ന നഴ്സറി ഒരുക്കുകയും ആയിരം പുന്ന തൈകൾ നടുകയും ചെയ്തു.

12 ഘട്ടങ്ങളിലായി സംഘടനകളെയും , വിവിധ വകുപ്പുകൾ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കിവരുന്നത് രാവിലെ ആറുമണിക്ക് പുന്ന അല്ലെങ്കിൽ കണ്ടൽ നട്ടശേഷം എട്ടുമണിയോടെ കൂട്ടായ്മ അവസാനിപ്പിച്ചു ഡ്യൂട്ടിയിൽ വ്യാപൃതമാകുകയാണ് പതിവ് ശൈലി.

ദൈനംദിന ഡ്യൂട്ടിക്ക് ഭംഗം വരാതെ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ജൈവവൈവിദ്ധ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു . കോവിസ് കാലത്ത് പോലും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കണ്ടലഴക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട് .പദ്ധതി രക്ഷാധികാരിയായ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീ.നാരായണൻ. ടി ഐപിഎസ് അവർകൾ എല്ലാ സഹായങ്ങളും ഉപദേശങ്ങളും നൽകി വരുന്നു .

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി സെക്രട്ടറി എംസി പ്രശാന്തൻ കോഡിനേറ്റർ ആയും കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ എസ് ഷെരീഫ് ചെയർമാനായും ASI ശ്രീകുമാർ കൺവീനറായും, കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.കെ .സുനി എ.എസ്. ഐ മാരായ അശോകൻ ,സാരഥി ജോയിൻ കൺവീനർമാരായും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ ജയകുമാർ , ജോയിൻ സെക്രട്ടറി കെ ഉദയൻ . ,എസ് ഐ ഷാൽ വിനായകൻ വൈസ് ചെയർമാനായ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി കെ പൃഥ്വിരാജ് പരിസ്ഥിതിപ്രവർത്തകൻ പി. കെ മധുസൂദനൻ ഉപദേശക സമിതി അംഗങ്ങളായി പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നു .

പോസ്റ്റൽ സേനാംഗങ്ങൾ കോസ്റ്റൽ വാർഡൻമാർ ,ബോട്ട്സ്റ്റാഫുകൾ,ഹായ് ക്ലബ് അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ് .വരും നാളുകളിൽ കൂടുതൽ ജൈവവൈവിധ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കാൻ സംഘടന ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News