കൊച്ചി കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ കോലിബീ സഖ്യം

കൊച്ചി കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ കോലിബീ സഖ്യം. എട്ട് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലാണ് ഇടത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ലീഗും വെല്‍ഫെയര്‍പാര്‍ട്ടിയും ബിജെപിയും ഒരുമിച്ചത്. ഇടതുപക്ഷ ഭരണത്തെ ദുര്‍ബലമാക്കാനുളള കോണ്‍ഗ്രസ് അജണ്ടയുടെ ഭാഗമായിരുന്നു ഈ അവിശുദ്ധ കൂട്ടുകെട്ട്.

കൊച്ചിന്‍ കോര്‍പ്പറേഷനിലേക്ക് നടന്ന എട്ട് സ്ഥിരം സമിതികളിലേക്കുളള തെരഞ്ഞെടുപ്പിലാണ് കോലീബീ സഖ്യം പരസ്യമായി ഇടത് അംഗങ്ങള്‍ക്കെതിരെ വോട്ട് ചെയ്തത്. സ്ഥിരം സമിതികളിലേക്കുളള അംഗങ്ങളുടെ വോട്ടെടുപ്പില്‍ ഇടതിനെ പരാജയപ്പെടുത്താന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ക്ക് വോട്ട് ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗത്തെയും ബിജെപി പിന്തുണക്കുന്ന വിചിത്രമായ ബാന്ധവത്തിനും കൊച്ചി കോര്‍പ്പറേഷന്‍ സാക്ഷിയായി. അധികാരത്തിനായി വര്‍ഗീയതയോട് സന്ധി ചേരുന്ന കോണ്‍ഗ്രസിന്‍റെ സമീപനം ഞെട്ടലുണ്ടാക്കിയെന്ന് മേയര്‍ അഡ്വ എം അനില്‍കുമാര്‍ പറഞ്ഞു.

എട്ട് സ്ഥിരം സമിതികളിലേക്കുളള ഓരോ വനിതാ സംവരണ തെരഞ്ഞെടുപ്പിലും ആറിടത്തും ബിജെപി യുഡിഎഫിനെ പിന്തുണച്ചു. കോലീബീ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും മുസ്ലീം ലീഗും ചേര്‍ന്ന ദേശവിരുദ്ധ സഖ്യം ഉരുത്തിരിയുമെന്ന പരസ്യ പ്രഖ്യാപനമാണ് കൊച്ചി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News