‘സുപ്രീംകോടതി ഒരു കമ്മിറ്റിയെ വച്ചല്ലോ ആരൊക്കെയാ അതില്‍?’; കാര്‍ഷിക ബില്‍ വിഷയത്തില്‍ സുപ്രീംകോടതി സമിതിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ കുറിപ്പ്

കര്‍ഷക നിയമം പിന്‍ലവിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ബില്ലിനെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.

വിഷയം പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും അറിയിച്ചിരുന്നു എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ബില്ലിന് അനുകൂലമായി വാദിക്കുന്നവര്‍ മാത്രമടങ്ങുന്ന സമിതിയാണെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

ബില്ലിനെ അനുകൂലിച്ച് സമിതിയിലെ അംഗങ്ങള്‍ എഴുതിയ കുറിപ്പിന്റെ ലിങ്ക് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ജിജേഷ് പിബിയുടെ കുറിച്ച്. കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം
Jijeesh Pb എഴുതുന്നു.
മനസിലാകുന്നുണ്ടല്ലോ അല്ലെ..
സുപ്രീംകോടതി ഒരു കമ്മറ്റിയെ ഒക്കെ വച്ചല്ലോ, ആരൊക്കെയാ അതിൽ?
1. ഡോ. അശോക് ഗുലാത്തി.
അറിയപ്പെടുന്ന നിയോ ലിബറൽ സാമ്പത്തികകാരൻ. കഴിഞ്ഞ ദിവസം കൂടി ഇന്ത്യൻ എക്സ്പ്രസിൽ കർഷക നിയമത്തെ അനുകൂലിച്ച് എഴുതിയത് വായിച്ചതോർക്കുന്നു.
https://indianexpress.com/…/farm-bills-protest-ashok…/
2. ഡോ. പി കെ ജോഷി
കർഷക നിയമത്തിൽ ഒരു തരത്തിലും വെള്ളം വെള്ളം ചേർക്കരുത് എന്ന് ഫിനാൻഷ്യൽ ടൈംസ്-ൽ കഴിഞ്ഞ മാസം എഴുതിയ മഹാൻ.
https://www.financialexpress.com/…/farm-laws…/2150046/
3. അനിൽ ഘനവത്
കർഷക നിയമം പിൻവലിക്കരുത് എന്ന തരത്തിൽ ദി ഹിന്ദു ബിസിനസ്‌ലൈനിൽ എഴുതിയിരുന്നു.
https://www.thehindubusinessline.com/…/article33385229.ece
4. ഭൂപീന്ദർ സിംഗ് മൻ, മുൻ രാജ്യസഭാംഗം
കർഷക നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട അഖിലേന്ത്യാ കിസാൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതാവ്.
https://www.thehindu.com/…/pro…/article33327886.ece
ഇപ്പോൾ കാര്യം മനസിലായില്ലേ?

Jijeesh Pb എഴുതുന്നു.
മനസിലാകുന്നുണ്ടല്ലോ അല്ലെ..

സുപ്രീംകോടതി ഒരു കമ്മറ്റിയെ ഒക്കെ വച്ചല്ലോ, ആരൊക്കെയാ അതിൽ?

1. ഡോ….

Posted by രവി ഖസാക്ക് on Tuesday, 12 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here