കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ മാസ്ക് വേണ്ടന്നു വെച്ച് ഡോക്ടർ പ്രിയ.

കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ മാസ്ക് വേണ്ടന്നു വെച്ച് ഡോക്ടർ പ്രിയ

കോറോണ കാലത്ത് മാസ്ക് ഊരിമാറ്റിയ ഒരു ഡോക്ടർ നമ്മുടെകേരളത്തിലുണ്ട്. കൊറോണ വരാൻ വേണ്ടി അല്ല. സമൂഹത്തിന്റെ മുൻപിൽ തന്റെ സ്വത്വം വെളിപ്പെടുത്താൻ കഴിയാതെ മുഖം മൂടി ധരിച്ചിരുന്ന ജിനു ശശിധരൻഎന്ന വ്യക്തി മുഖം മൂടികൾ എല്ലാം അഴിച്ചു മാറ്റി ഡോക്ടർ പ്രിയയിൽ എത്തി നിൽക്കുകയാണ്. തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ലഭിച്ചു എന്നതാണ് കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ ഡോക്ടറായ പ്രിയയുടെ ജീവിത പാഠം.സമൂഹത്തിന് മാതൃകയായ് മാറിയിരിക്കുകയാണ് ഡോക്ടർ പ്രിയ .എന്റെ പരിമിതിയെ പരിഗണനയിലേയ്ക്ക് കൊണ്ട് എത്തിക്കാൻ പ്രിയ ആഗഹിക്കുന്നില്ല. പ്രിയയുടെ ജീവിതാനുഭവങ്ങളിലൂടെ ….

എന്റെ സ്വപ്നം

സാധാരണക്കാരിയായി ജീവിച്ച് എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്യുക അതാണ് എന്റെ ലക്ഷ്യം. എന്റെ ജീവിതം നാടിനും സമൂഹത്തിൽ തിരസ്കരിക്കപ്പെട്ട എന്റെ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്കും മാതൃക ആവണം എന്നതാണ് എന്റെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് പഠിച്ച് ഡോക്ടർ ആയതും. അതായിരുന്നു എന്റെ സ്വപ്നം .

പുരുഷനിൽ നിന്നും സ്ത്രീയിലേക്ക്

എന്തൊക്കെ പറഞ്ഞാലും ഞാനും ഒരു ട്രാൻസ് വ്യക്തി തന്നെയാണ്. പുരുഷനിൽ നിന്നും സ്ത്രീയായി മാറിയ വ്യക്തിയാണ് ഞാൻ.കുട്ടിക്കാലത്തുതന്നെ തന്നിലെ പെണ്‍കുട്ടിയെ ജിനു എന്ന ആണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സങ്കോചത്താല്‍ അത് പ്രകടമാക്കിയിരുന്നില്ല . ഏറെ പണിപ്പെട്ടിട്ടും ഒരു ആണായി ജീവിക്കുക സാധ്യമല്ലെന്ന തിരിച്ചറിവ് മുൻപ് തന്നെ ലഭിച്ചിരുന്നതാണ്.അന്നുമുതല്‍ ഇക്കാര്യത്തില്‍ എന്തുചെയ്യണമെന്ന ഗവേഷണവും ജിനുശശിധരൻ സ്വന്തം നിലയിലാരംഭിച്ചിരുന്നു.

പരിഹാസത്തില്‍ പതറാതെ

മികച്ച വിധത്തില്‍ പഠനം നടത്തുകയെന്നതായിരുന്നു ആദ്യ ലക്ഷ്യം . പരിഹാസത്തില്‍ പതറാതെ മികച്ച നിലയില്‍ വൈദ്യ രത്‌നം കോളേജില്‍ നിന്ന് ബി.എം.എസും തുടര്‍ന്ന് മംഗളൂരില്‍നിന്ന് എംഡിയും നേടി. പട്ടാമ്ബിയിലും , കണ്ണൂരും, തൃപ്പൂണിത്തുറയിലും സേവനം അനുഷ്ടിക്കുമ്ബോള്‍ ശാരീരികവും മാനസീകവുമായി കൂടുമാറ്റത്തിന് തയ്യാറായി. തൃശൂര്‍ സീതാറാം ആശുപത്രിയില്‍ ജോലി തുടങ്ങിയെേതാടെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി. തുടര്‍ന്നായിരുന്നു ഏതാനും മാസങ്ങള്‍ക്കുമുമ്ബ് ശസ്ത്രക്രിയ . ഇനിയും ശബ്ദ മാറ്റത്തിനടക്കം ചികിത്സകള്‍ ബാക്കിയുണ്ട്.

സമൂഹത്തോട് എനിക്ക് പറയാനുള്ളത്

സമൂഹത്തോട് എനിക്ക് പറയാനുള്ളത് എനിക്ക് എന്റെ കുടുംബം നൽകിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ വരെ എത്തിയത്. എന്നാൽ എന്റെ കമ്മ്യൂണിറ്റിയിൽപ്പെട്ട പലർക്കും അത് സാധിച്ചു എന്ന് വരില്ല. അത് അവരുടെ കുറ്റം കൊണ്ട് ആവണം എന്നില്ല. എല്ലാവരും വ്യത്യസ്ത്തരാണ്, ട്രാൻസ് ജെൻഡർ ആയതിന്റെ പേരിൽ ആരെയും മാറ്റി നിർത്തുന്ന ഒരു സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും എന്നേ പോലുള്ളവർക്ക് ഇനിയുള്ള കാലം ജീവിക്കാനുള്ള പ്രചോദനം. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ കഴിയാതെ ജീവിക്കുന്നവർക്ക് തനിക്ക് ആവും വിതം പിന്തുണ നൽകും പ്രത്യകിച്ച് ഒരു മെന്റൽ സപ്പോർട്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടാകമെന്നും പ്രിയ വാഗ്ദാനം അറിയിക്കുന്നു.

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ഡോക്ടർ പ്രിയ

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ഡോക്ടർ പ്രിയയിൽ നിന്നും നമ്മുടെ സമൂഹം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു. പരിമിതികൾ എടുത്ത് പറഞ്ഞ് പരിഗണനയ്ക്ക് വേണ്ടി അലയാതെ ആത്യന്തികമായ തന്റെ തായ സ്വാപ്നങ്ങൾ യഥാർത്ഥ്യമാക്കി മുന്നോട്ട് പോവാൻ ഓരോ വ്യക്തിക്കും പ്രചോദനമാവും ഈ  ഡോക്ടർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here