മെസൂട് ഓസില്‍ തുര്‍ക്കി ക്ലബിലേക്ക്

മെസൂട് ഓസില്‍ തുര്‍ക്കി ക്ലബിലേക്ക്

ഉടന്‍ വിരമിക്കുന്നില്ലെന്ന് മുന്‍ ജര്‍മന്‍ സൂപ്പര്‍ താരം മെസൂട് ഓസില്‍. ആഴ്‌സണലല്‍ വിട്ടാലും കളിക്കളത്തിലുണ്ടാവുമെന്ന് പറഞ്ഞു. മാര്‍ച്ച് മുതല്‍ ഓസില്‍ ആഴ്‌സണലിനായി കളിച്ചിട്ടില്ല. മികച്ച ഫോമിലായിരുന്ന സമയത്താണ് മുന്‍ റയല്‍ മാഡ്രിഡ് താരം കളിക്കളത്തില്‍ നിന്നും വിട്ടു നിന്നത്.

ആരാധകരുമായി തിങ്കളാഴ്ച ട്വിറ്ററില്‍ നടത്തിയ സംഭാഷണത്തിനിടയിലാണ് ഓസില്‍ ഭാവിയെക്കുറിച്ച് സംസാരിച്ചത്. വിരമിക്കലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ആഴ്‌സണലില്‍ തുടരുന്നതിന് തനിക്ക് യാതൊരു ബുദ്ധിമുട്ടില്ലെന്ന് ഉടന്‍ വിരമിക്കില്ലെന്നും പറഞ്ഞു.

വിരമിക്കുന്നതിനു മുമ്പായി രണ്ട് രാജ്യങ്ങളുടെ ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും അത് തുര്‍ക്കിയും യുഎസ്എയുമാണെന്ന് 32 കാരന്‍ സൂചിപ്പിച്ചു. തുര്‍ക്കിയിലേക്ക് പോയാല്‍ ഫെനെര്‍ബാസിലേക്ക് മാത്രമേ പോകാനാകൂവെന്ന ഓസിലിന്റെ വെളിപ്പെടുത്തല്‍ തുര്‍ക്കി ഫുഡ്‌ബോളിന് പ്രതീക്ഷ നല്‍കുന്നതാണ്.

ഓസിലിനായുള്ള നീക്കവുമായി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനുവരിയില്‍ ക്ലബ്ബിലെത്തിക്കുമെന്നും ഫെനെര്‍ബാസില്‍ ക്ലബ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. നേരത്തെ ട്വിറ്ററിലെ ചോദ്യോത്തര വേളയില്‍, ഫെനറുമായുള്ള ബന്ധത്തെക്കുറിച്ച് ഓസില്‍ വാചാലനായിരുന്നു.

ഫെനെര്‍ബാസിന്റെ ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ് ഓസിലിന്റെ വാക്കുകള്‍. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ ക്ലബ് ആരാണ് എന്നതുമായി ബന്ധപ്പെട്ട് ഫെനെര്‍ബാസും ഗലാറ്റസാരെയും അവകാശ വാദം നടക്കുന്നതിനിടയിലാണ് ഓസിലിന്റെ പുതിയ തുറന്നു പറച്ചില്‍ ചര്‍ച്ചയായിരിക്കുന്നത്.

മുബഷിര്‍ പിഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News