തല ഇടിചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി 4 ജെട്ടിക്ക് നന്ദി….പച്ചക്ക് ട്രോളി സാബുമോൻ

വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ കണ്ടെയ്‌നര്‍ ലോറികള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ ബെന്നി ജോസഫ് ജനപക്ഷത്തിനെ ഒരുപാട് പേര് പച്ചക്ക് ട്രോളിയിരുന്നു. നടന്‍ സാബുമോന്റെ ട്രോളാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വൈറൽ .

വൈറ്റില പാലത്തിലൂടെ സ്വന്തം കാറില്‍ യാത്ര ചെയ്തുകൊണ്ടാണ് സാബുമോന്റെ ട്രോൾ

മെട്രോ റെയിലിന്റെ തൊട്ടു താഴെ കാറെത്തിയപ്പോള്‍

‘എടാ കുനിയെടാ കുനിയെടാ കുനിയെടാ കുനിയെടാ തല തട്ടും തല തട്ടും, തല തട്ടും ആ… ഇടിച്ചേനെ തല തട്ടി ചത്തേനേ…മൈ#####* ‘

തല ഇടിചു ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി 4 ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ എന്നും സാബു കുറിപ്പിൽ പറയുന്നു

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന് പ്രചരിപ്പിച്ച ബെന്നി ജോസഫിന് പച്ചക്ക് ട്രോൾ മഴയാണ് സോഷ്യൽ മീഡിയയിൽ .പച്ചക്ക് പറയുന്നു എന്ന പരിപാടിയിലൂടെ ആണ് ബെന്നി ജോസഫ് ഈ ആരോപണം ഉന്നയിച്ചത് .

വൈറ്റില പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വലിയ കണ്ടെയ്നര്‍ ലോറികള്‍ പാലത്തിന് മുകളിലൂടെ പോകുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ടായിരുന്നു ബെന്നി ജോസഫിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

    ഈ പാലം നാഷണല്‍ ഹൈവേ പണിയേണ്ടതായിരുന്നെന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് അഞ്ച് വര്‍ഷമായി ഇങ്ങനെ കിടക്കുകയാണ് എന്നാണ് ബെന്നി ജോസഫ് ജനപക്ഷം പാലത്തിന് മുകളില്‍ നിന്നും എടുത്ത വീഡിയോയില്‍ പറഞ്ഞുവെച്ചിരുന്നത്.

ഇതിന്റെ ഹൈറ്റ് ആറ് മീറ്ററാണ്. കാറ് കൊണ്ടുവരുന്ന ലോറികള്‍, അതായത് മൂന്ന് കാറ് കയറ്റുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ഇവിടെ വന്നാല്‍ ഒന്ന് കുനിയേണ്ടി വരും. എന്നായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്.

കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രത്തോടൊപ്പം ബെന്നി ജോസഫിന് പച്ച തെറി ആണ് കിട്ടികൊണ്ടിരിക്കുന്നത് .മന്ത്രി എംജി സുധാകരൻ പറഞ്ഞ കൊജ്ഞാണന്‍മാര്‍ എന്ന വിളിയും ബെന്നിച്ചേട്ടൻ സ്വന്തം .

’14 ഫീറ്റ് കണ്ടെയ്‌നര്‍ ലോറി, കുനിയാതെ മുട്ടുമടക്കാതെ വൈറ്റില പാലം കയറി ഇറങ്ങുന്ന മനോഹരമായ കാഴ്ച’ എന്നുപറഞ്ഞുകൊണ്ടാണ് ആളുകള്‍ ഇതിന്റെ വീഡിയോകള്‍ പങ്കുവെക്കുന്നത്. കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നും ചിലര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here