
ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ സിനിമയിലെ ചുറു ചുറുക്കുള്ള മുത്തശ്ശിയായി എത്തി മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് രാജിനി ചാണ്ടി.‘ഒരു മുത്തശ്ശി ഗദയിലെ’ രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു.
മെയ്ക് ഓവറിൽ ,തകർപ്പൻ ലുക്കിലെത്തി രാജിനി ചാണ്ടി ഏറെ ശ്രദ്ധ നേടിയിരുന്നു.ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തിയത്.
ഷൂട്ട് ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ ഏറെ നെഗറ്റീവ് കമന്റുകളും ട്രോളുകളും രാജിനി ചാണ്ടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. വയസ്സാംകാലത്ത് എന്തിനാണ് വേഷം കെട്ടലുകൾ എന്നായിരുന്നു ആളുകളുടെ വിമർശനം. ട്രോളന്മാർക്കും വിമർശകർക്കും ചുട്ടമറുപടി നൽകുകയാണ് രാജിനി ചാണ്ടി ഇപ്പോൾ.
ഫോട്ടോഗ്രാഫർ ആതിര ജോയുമായുള്ള അഭിമുഖത്തിന്റെ വീഡിയോയിലാണ് സ്വിമ്മിങ് സ്യൂട്ട് ധരിച്ച ചെറുപ്പ കാലത്തെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല, ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ. ഈ നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് ഞാൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ല. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാൻ സന്തോഷവതിയാണ്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here