കരിപ്പൂരില്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറായി തുടര്‍ന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും കസ്റ്റംസ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം.
സ്വര്‍ണത്തിന് പുറമെ പണവും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസിന്‍റെ ഡ്യൂട്ടി ഓഫീസില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് 650 ഗ്രാം സ്വര്‍ണമാണ്.
മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും വിദേശ സിഗരട്ട് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
യാത്രക്കാരെ പാസ്പോർട്ട് വാങ്ങി വച്ച് സി.ബി.ഐ വിട്ടയച്ചു. ചൊവ്വ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലർച്ചെയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് കസ്റ്റംസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ സിബിഐ പിടിച്ചെടുത്തത്. എന്നാല്‍ സംഭവത്തില്‍ കസ്റ്റംസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get real time update about this post categories directly on your device, subscribe now.