മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാൻ തീരുമാനമായി. ശമ്പള പരിഷ്ക്കരണം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എം ആർ മുരളി അറിയിച്ചു. ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ബോർഡ് അംഗങ്ങൾ ചർച്ച നടത്തി.

നാല് വര്‍ഷം മുമ്പുവരെയുള്ള ശമ്പള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന ക്ഷേത്ര ജീവനക്കാരുടെ ആവശ്യം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോഴിക്കോട് ദേവസ്വം ബോര്‍ഡ് ഓഫീസിൻ നടന്ന ചര്‍ച്ചയില്‍ ദേവസ്വം കമ്മീഷണര്‍ മുരളി, ബോര്‍ഡംഗങ്ങള്‍, എന്നിവരും പങ്കെടുത്തു. കുടിശ്ശിക തീര്‍ക്കുന്നതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണയിലുണ്ടെന്നും ചർച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി പറഞ്ഞു. ബോര്‍ഡിന്റെ നടപടിയില്‍ പ്രതീക്ഷയുണ്ടെന്ന് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു

ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഏകീകൃത ദേവസ്വം ബില്‍ പാസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ക്ഷേത്ര ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഒരാഴ്ച്ച മുമ്പാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News