തിയേറ്ററുകളില്‍ കാഴ്ച വസന്തം; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ ഇന്ന് തുറക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറക്കും. പത്ത് മാസത്തില്‍ ഏറെക്കാലം അടഞ്ഞ് കിടന്ന ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്.

മാസങ്ങള്‍ക്ക് ശേഷം മലയാളികള്‍ക്ക് കാഴ്ചവസന്തമൊരുക്കാന്‍ എത്തുന്നത് വിജയിയുടെ തമിഴ് ചിത്രം മാസ്റ്റര്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യം റിലീസ് ചെയ്യുന്ന മലയാള ചിത്രം ജയസൂര്യയുടെ വെള്ളം ജനുവരി 22 തിയേറ്ററുകളിലെത്തും.

ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. തിയേറ്റര്‍ കപ്പാസിറ്റിയുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു, ഭക്ഷണ പദാര്‍ഥങ്ങള്‍ തിയേറ്ററില്‍ അനുവദിക്കില്ല.

തിയേറ്റര്‍ ഉടമകളും സിനിമാ മേഖലയിലെ മറ്റ് സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്.

സിനിമാ മേഖലയിലെ പ്രതിസന്ധികളെ അറിഞ്ഞ് പരിഹാര നിര്‍ദേശങ്ങള്‍ അംഗീകരിച്ച മുഖ്യമന്ത്രിക്ക് സിനിമാ മേഖല ഒന്നടങ്കം നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here