ജനങ്ങളുടെ കൈകൊണ്ട് കരണത്ത് അടികിട്ടയവരാണിവര്‍, ഉളുപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോ‍ഴും ഇങ്ങനെ ചിരിക്കാന്‍ ക‍ഴിയുന്നത്; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

‘കേരളത്തിലെ ജനങ്ങളുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കരുത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നില്ലേ ഇവിടം. എത്ര അഴിമതിയായിരുന്നു. അതിന്റെ ഒരു ഭാഗമാണ് നേരത്തെ ഞാന്‍ പറഞ്ഞത്. എന്തെല്ലാമാണ് ജനങ്ങള്‍ ധരിച്ചിരുന്നത്. സര്‍ ഇത് നാടിനൊരു ശാപമായി എന്ന് കണക്കാക്കിയിരുന്നതായിരുന്നില്ലെ ജനങ്ങള്‍. ആ കാലം മറന്നുപോകുകയാണോ’, പിണറായി ചോദിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉളുപ്പില്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് ഇപ്പോ‍ഴും ഇങ്ങനെ ചിരിക്കാന്‍ ക‍ഴിയുന്നത് അല്ലെങ്കില്‍ ഇങ്ങനെ ഇരിക്കില്ല. എം.എല്‍.എമാര്‍ക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here