റിവര്‍ ക്രൂയിസ് പദ്ധതി; ഉത്തരമലബാറിന്‍റെ ടൂറിസം മേഖലയുടെ പുതിയ മുഖം

ഉത്തര മലബാറിന്റെ വികസന മുന്നേറ്റത്തിൽ നാഴികകല്ലായി മാറാൻ ഒരുങ്ങുകയാണ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ വൻ മുന്നേറ്റത്തിന് വഴി തുറക്കുന്ന സ്വപ്ന പദ്ധതി 325 കോടി രൂപ ചിലവഴിച്ചാണ് നടപ്പാക്കുന്നത്. പ്രദേശ വാസികൾക്ക് നിരവധി തൊഴിൽ അവസരങ്ങളും പദ്ധതി വഴി ലഭ്യമായി.

നദികളും കായലുകളും ഉണ്ടെങ്കിലും ഉത്തര മലബറിന്റെ വിനോദ സഞ്ചാര ഭൂപടത്തിന് പുറത്തായിരുന്നു ഇത്രയും കാലം ഇവയുടെ സ്ഥാനം. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ജല ടൂറിസത്തിന്റെ സാധ്യതകൾ പുറം ലോകം അറിഞ്ഞത്.

പ്രകൃതി സൗന്ദര്യവും,ചരിത്രവും പൈതൃകവും,തനത് രുചികളും കലാരൂപങ്ങളുമെല്ലാം ഇഴ ചേർന്നതാണ് ഉത്തര മലബാറിലെ വിനോദ സഞ്ചാര മേഖല.ഇതെല്ലാം സഞ്ചാരികൾക്ക് ഒരുമിച്ച് ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി.

കാസറഗോഡ് ചന്ദ്രഗിരി പുഴ മുതൽ മയ്യഴി പുഴ വരെയുള്ള നദികളെയും കായലുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് മലബാർ മലനാട് റിവർ ക്രൂയിസ് പദ്ധതി നടപ്പാക്കുന്നത്.ഈ വിനോദ വിജ്ഞാന ജല യാത്ര സഞ്ചാരികൾക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.

പ്രദേശ വാസികൾക്ക് നിരവധി തൊഴിൽ അവസരങ്ങളും പദ്ധതി തുറന്ന് നൽകി. പറശ്ശിനിക്കടവിലും പഴങ്ങാടിയിലും മംഗലശ്ശേരിയിലും അത്യാധുനികവും ആകർഷകവുമായ ബോട്ട് ടെർമിനലുകൾ പൂർത്തിയായി.

ചെറുതും വലുതുമായ അൻപതോളം ബോട്ട് ടെർമിനലുകളാണ് സജ്ജമാകുന്നത്. 325 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News