ലൈഫ്മിഷന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന് വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍.
കെ റെയില്‍ അനാവശ്യ പദ്ധതിയാണ് സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ ഉള്ളപ്പോള്‍ കെ റെയില്‍ പോലൊരു യാത്രാ സൗകര്യത്തിന്റെ ആവശ്യമില്ലെന്നും സാധാരണക്കാര്‍ക്കും വിമാനത്താവളങ്ങള്‍ യാത്രാ സംവിധാനമായി ഉപയോഗിക്കാമെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം.
അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകൊട്ടയിലെറിയും അതിന്റെ പേരില്‍ വോട്ട് നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്നാണ് കെ മുരളീധരന്റെ പ്രതികരണം.
നാല് മണിക്കൂറുകള്‍കൊണ്ട് കാസര്‍കോട് തിരുവനന്തപുരം യാത്ര സാധ്യമാക്കുന്നതും ചെലവ് കുറഞ്ഞതുമായതാണ് കെ റെയില്‍.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നെ അധികാരം കിട്ടിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെയും പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ ഉള്ളപ്പോള്‍ കെഫോണ്‍ പോലൊരു സര്‍ക്കാര്‍ സംവിധാനം ആവശ്യമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ സഭയിലെ പരാമര്‍ശവും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

Get real time update about this post categories directly on your device, subscribe now.