
സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന്‍ കൊച്ചിയിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. 10 മിനിറ്റുകൊണ്ട് ആരോഗ്യ വകുപ്പിന്റ ശീതികരണ സംവിധാനമുള്ള കണ്ടെയ്‌നറുകളിലേയ് കോവിഡ് വാക്‌സിന്‍ ബോക്‌സുകള്‍ മാറ്റി.
പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കൊവിഷീല്‍ഡ് വാക്സിനാണിത്. 15 പെട്ടി വാക്‌സിന്‍ എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലേക്കാണ്. 10 പെട്ടികള്‍ റോഡ് മാര്‍ഗം കോഴിക്കോടും കൊണ്ടുപോകും.
4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണല്‍ വാക്സിന്‍ സ്റ്റോറുകളില്‍ നേരിട്ടാണ് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. കോഴിക്കോട്‌നിന്നും 1,100 ഡോസ് മാഹിക്ക് നല്‍കണം.
നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിക്കാന്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന വിഹിതത്തിന് പുറമെ ലഭിക്കുന്ന വാക്സിന്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആശുപത്രികള്‍ക്കാണ്.
സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊവിഡ് വാക്സിന്‍റെ രണ്ടാമത്തെ ബാച്ച് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തത്തും. 1,34,000 ഡോസുകളാണ് തിരുവനന്തപുരത്ത് എത്തുന്നത്. വാക്സിൻ സ്വീകരിച്ച് സംഭരിക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി കളക്ടർ നവജോത് ഖോസ പറഞ്ഞു. നാളെയാകും വാക്സിന്‍റെ ജില്ലാതല വിതരണം.
പൂനെയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ എത്തുന്ന വാക്സിൽ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക ശീതികരണ സംവിധാനമുള്ള വാഹനത്തിലാകും വാക്സിൻ റീജണൽ സ്റ്റോറിലെത്തിക്കുക.
തിരുവനന്തപുരത്ത് എത്തുന്ന 1,34,000 ഡോസുകളും സംഭരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സംഭരണ കേന്ദ്രത്തിൽ പൂർത്തിയായതായി ജില്ലാ കളക്ടർ നവജോത് ഖോസ പറഞ്ഞു. കൊവിഡ് മാനദണ്ഡ പ്രകാരമാകും വാക്സിൻ ഏറ്റുവാങ്ങുന്നതും സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതും അവിടെ സൂക്ഷിക്കുന്നതും.
നാളെ മുതൽ കൃത്യമായ സുരക്ഷയിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെക്കുള്ള വിതരണം ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ് ഷിനു പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായി വാക്സിനുകൾ വിതരണ കേന്ദ്രത്തിലെത്തിച്ച് സജ്ജമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here