പ്രധാന കോവിഡ് വാക്സിനുകളും അവയുടെ വിലയും

രാജ്യം വാക്സിൻ വിതരണത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാക്സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക എത്തിക്കൊണ്ടിരിക്കുമ്പോൾ വാക്സിനുകളെ സംബന്ധിച്ച സംശയങ്ങളും ഏറെയാണ്.

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്സിൻ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ഉൽപ്പാദിപ്പിക്കുന്നത് ഭാരത് ബയോടെക് ലിമിറ്റഡുമാണ്.

കൊവാക്സിൻ നികുതി കൂട്ടാതെ ബിബിഐഎൽ ഒരു ഡോസിന് 295 രൂപ നിരക്കിൽ 38.5 ലക്ഷം ഡോസുകൾ ലഭ്യമാക്കുന്നുണ്ട് 16.5 ലക്ഷം വാക്സിനുകൾ കേന്ദ്രത്തിനായി സൗജന്യമായും നിർമിച്ചു നൽകുന്നു. അതിനാൽ ഫലത്തിൽ ഒരു ഡോസിന് 206 രൂപ വില വരുന്നെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

മറ്റു പ്രധാന വാക്സിനുകളും അവയുടെ വിലയും

  • ഫൈസർ ബയോ എൻ ടെക് വാക്‌സിന് 19.50 ഡോളറാണ് (1431 രൂപ) ഒരു ഡോസിന് വില. മൈനസ് 70 ഡിഗ്രി താപനിലയിലാണ് ഈ വാക്‌സിൻ സൂക്ഷിക്കേണ്ടത്.

  • മൊഡേർണ വാക്‌സിൻ ഒരു ഡോസിന് 2348 മുതൽ 2715 രൂപ വരെയാണ് വില വരുന്നത്. രണ്ടു മുതൽ എട്ട് ഡിഗ്രി വരെ താപനിലയിലാണ് ഇത് സൂക്ഷിക്കേണ്ടത്.

  • സിനോഫാം വാക്‌സിൻ ഒറ്റ ഡോസിന് 5630 രൂപയിലേറെ വില വരുന്നുണ്ട്. ഇതും രണ്ടു മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കണം.
  • സിനോവാക് ബയോടെക് വാക്‌സിൻ ഒരു ഡോസിന് 1027 രൂപ വിലയുണ്ട്, രണ്ടു മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ ഇത് കേടുകൂടാതെയിരിക്കും.

  • 1114 രൂപയ്ക്ക് ഒരു ഡോസ് ലഭ്യമാകുന്ന നൊവാവാക്‌സ് എന്ന വാക്‌സിനാണ് അടുത്തത്, രണ്ടു മുതൽ എട്ട് ഡിഗ്രി താപനിലക്കിടയിൽ സൂക്ഷിക്കേണ്ടതുണ്ട്.

  • ഒരു ഡോസിന് 734 രൂപയാണ് സ്പുട്‌നിക് വി വാക്‌സിന് വില വരുന്നത്, ഇതും സൂക്ഷിക്കേണ്ടത് രണ്ടു മുതൽ എട്ട് ഡിഗ്രി വരെ താപനിലയിലാണ്‌.

വാക്സിൻ വിതരണം പൂർത്തിയാക്കാൻ രാജ്യത്ത് ഒരു വർഷം വേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. ഫലപ്രദമായ വാക്സിനുകൾ കോവിഡിനെ പ്രതിരോധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര രംഗം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here