ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവം; പ്രതി പിടിയിലായി

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തില്‍ പ്രതി പിടിയിലായി. തിരുനെല്ലായി സ്വദേശി ബിജേഷാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ ക‍ഴിയുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയത് വിവാദമായതിന് പിന്നാലെ കൊടി കെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുനെല്ലായി സ്വദേശി ബിജേഷ് പിടിയിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംഭവത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പാലക്കാട് എസ്പി സുജിത്ത് ദാസ് പറഞ്ഞു.

ഇയാളുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News