തിയേറ്റേറുകൾ തുറന്നു; ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ; ‘മാസ്റ്റര്‍’ വൻ വിജയമെന്ന് ആരാധകർ

സംസ്ഥാനത്തെ തിയേറ്റേറുകൾ തുറന്നപ്പോൾ ആവേശത്തോടെ വരവേറ്റ് പ്രേക്ഷകർ. വിജയ് ചിത്രമായ മാസ്റ്ററാണ് പ്രദർശനത്തിനെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ ആദ്യമെത്തിയ വിജയ് ചിത്രം വൻ വിജയമെന്ന് ആരാധകർ.

10 മാസങ്ങൾക്ക് ശേഷം തീയേറ്റർ തുറന്നപ്പോൾ ആദ്യമെത്തിയ വിജയ് ചിത്രം മാസ്റ്ററിനെ വരവേൽക്കാൻ ആരാധകർ അതിരാവിലെ തന്നെ തിയേറ്ററിലെത്തിയിരുന്നു. ആദ്യ പ്രദർശനം ആരാധകർക്ക്… കൊടികളും ഫ്ലക്സുകളുമുയർത്തിയും വിജയുടെ ബാനറിൽ മാല ചാർത്തിയും ആഘോഷത്തോടെ ആരാധകർ തിയേറ്ററിനകത്തേക്ക്. സ്ക്രീനിൽ ചിത്രം തെളിഞ്ഞതോടെ നിലയ്ക്കാത്ത ആരവം.

ആക്ഷനും മികച്ച ഗാനങ്ങളുമെല്ലാടങ്ങിയ ചിത്രം മാസ് ഹിറ്റെന്ന് ആരാധകർ. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു തീയേറ്ററുകളിൽ പ്രദർശനം. സിനിമ കാണാനായി ഏത് നിയന്ത്രണങ്ങളും പാലിക്കാമെന്ന് പ്രേക്ഷകർ….

സംസ്ഥാനത്ത് അഞ്ഞൂറിലധികം തീയേറ്ററുകളാണ് ആദ്യ ദിവസം തുറന്നത്. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. ഓരോ പ്രദർശനത്തിനു ശേഷം തിയേറ്ററുകൾ അണുവിമുക്തമാക്കും.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് 11നാണ് തീയേറ്ററുകൾ അടച്ചിട്ടത്. സംസ്ഥാന സർക്കാർ സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിനോദ നികുതിയിലുൾപ്പെടെ വലിയ ഇളവുകൾ നൽകിയതോടെയാണ് തീയേറ്ററുകൾ വീണ്ടും തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News