കൊവിഡ് വാക്സിന്‍റെ രണ്ടാമത്തെ ബാച്ച് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചു. 1,34,000 ഡോസുകളാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വാക്സിൻ സ്വീകരിച്ച് സംഭരിക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി കളക്ടർ നവജോത് ഖോസ വ്യക്തമാക്കിയിരുന്നു. നാളെയാകും വാക്സിന്‍റെ ജില്ലാതല വിതരണം.
പൂനെയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ എത്തിച്ച വാക്സിൽ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക ശീതികരണ സംവിധാനമുള്ള വാഹനത്തിലാകും വാക്സിൻ റീജണൽ സ്റ്റോറിലെത്തിക്കുക.
തിരുവനന്തപുരത്ത് എത്തുന്ന 1,34,000 ഡോസുകളും സംഭരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സംഭരണ കേന്ദ്രത്തിൽ പൂർത്തിയായതായി ജില്ലാ കളക്ടർ നവജോത് ഖോസ പറഞ്ഞു. കൊവിഡ് മാനദണ്ഡ പ്രകാരമാകും വാക്സിൻ ഏറ്റുവാങ്ങുന്നതും സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതും അവിടെ സൂക്ഷിക്കുന്നതും.
നാളെ മുതൽ കൃത്യമായ സുരക്ഷയിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെക്കുള്ള വിതരണം ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ് ഷിനു പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായി വാക്സിനുകൾ വിതരണ കേന്ദ്രത്തിലെത്തിച്ച് സജ്ജമാക്കും.

Get real time update about this post categories directly on your device, subscribe now.