മാസായി ‘മാസ്റ്റർ’ തിയേറ്ററിൽ..

തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല.

വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. ചിത്രം തുടങ്ങി ആദ്യം തന്നെ ആരാധകര്‍ക്ക് ലഭിച്ചത് വിജയ് സേതുപതിയുടെ മാസ് എന്റട്രിയാണ്. വിജയ് വിജയ് സേതുപതി കോമ്പിനേഷന്‍ രംഗങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മാസ്റ്റര്‍ മാസാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഇനി സിനിമയിലേയ്ക്ക് ഒരു നോട്ടം ……

മികച്ച രീതിയിലുള്ള ആരംഭം. തുടർന്ന് JD യുടെയും ഭവാനിയുടെയും ജീവിതത്തിലൂട പതിയേയുള്ള മുന്നേറ്റം. അതേത്തുടർന്ന് ചടുലൻസ് സംഘട്ടനങ്ങളുടെ അകമ്പടിയോടുളള കഥാഗതിയുടെ മുന്നേറ്റവും മികച്ചൊരു ഇന്റർവെൽ പഞ്ചും. ആദ്യ പകുതിയുടെ പാതയില് മുന്നേറിയ രണ്ടാം പകുതിയും പടത്തിനു യോജിച്ച ക്ലൈമാക്സും. ഇതാണ് കാഴ്ചയിലെ മാസ്റ്റർ. പ്രകടനമികവിൽ ദളപതി വിജയ് , വിജയ് സേതുപതി, അർജൻ ദാസ് തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവച്ചു.

അനിരുദ്ധിന്റെ എഡിറ്റിംഗും സത്യൻ സൂര്യന്റെ ഛായഗ്രഹണവുമടക്കം ടെക്നിക്കൽ ഭാഗങ്ങൾ എല്ലാം തന്നെ മികച്ചതായിരുന്നു. സ്റ്റണ്ട് സിൽവയുടെ സംഘട്ടന രംഗങ്ങൾ തീപ്പൊരി ആയിരുന്നു.ചിത്രത്തിലെ നമ്മവർ കമൽ റഫറൻസ് നന്നായിരുന്നു. ലോകേഷിന്റെ സംവിധാനം മികച്ചു തന്നെ നിന്നു.

പക്ഷേ മാനഗരം കൈ തി പോലൊരു ലോകേഷ് ടച്ച് ഈ ചിത്രത്തിലില്ല പാത്തിന്റെ റീലീസിനു മുമ്പ് ലോകേഷ് പറഞ്ഞതുപോലെ ഇതൊരു വിജയ് ചിത്രം തന്നെ. പക്ഷേ അതിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . വിജയ് ചിത്രങ്ങൾ ഇഷ്ട്ടമുള്ളവർക്ക് നല്ല രീതിയിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം അതാണ് മാസ്റ്റർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here