കൊവിഡ് വാക്സിൻ കോഴിക്കോട് എത്തിച്ചു

കൊവിഡ് വാക്സിൻ കോഴിക്കോടെത്തിച്ചു. മലബാറിലെ 5 ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്സിനാണ് മലാപ്പറമ്പ് റീജിയണൽ അനലറ്റിക്കൽ ലാബിൽ എത്തിച്ചത്.

കൊച്ചിയിൽ നിന്ന് 1,19,500 ഡോസ് വാക്സിനാണ് റോഡ് മാർഗം കോഴിക്കോടെത്തിച്ചത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസ് വാക്സിന്‍ ഏറ്റുവാങ്ങി. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്സിനാണുള്ളത്.

ജനുവരി 16ന് കോഴിക്കോട് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം തുടങ്ങും. 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News