ലേഡി സൂപ്പർസ്റ്റാറിന്റെ ‘ചതുർമുഖം′ ഫെബ്രുവരിയിൽ റിലീസ്

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നിരിക്കുന്നു. ഒര വിജയ് ചിത്രം ‛മാസ്റ്റർ′ ആണ് ആദ്യം റിലീസ് ചെയ്തത്. അതിനു പിറകെ മലയാള സിനിമകളും റിലീസിന് തയ്യാറെടുക്കുകയാണ്.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‛ചതുർമുഖം′ ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

ജിസ്‌ ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here