‘ഞാൻ ടെറർ ആന്റി’: രാജിനി ചാണ്ടി

തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി.

ഒരു മുത്തശി ഗദയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ രാജിനി, ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിൽ അടിപൊളി ലുക്കിൽ എത്തുകയും സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.

My New Makeover Shoot with Athiras Photography
Hope You all will support …
Click :- athirasphotography
Model:-…

Posted by Rajini Chandy on Thursday, 7 January 2021

“നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ പറയാൻ അവസരം ഉണ്ടായത് കൊണ്ടു പറയുന്നു” സമൂഹമാധ്യമങ്ങളിൽ ആൾക്കൂട്ട വിചാരണ നടക്കുമ്പോൾ കുറിയ്ക്ക് കൊള്ളുന്ന മറുപടി രാജിനി നൽകി.

ഈ പശ്ചാത്തലത്തിലാണ് രാജനി കൈരളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നത്.

“സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ആളാണ് ഞാൻ. എന്റെ ശീലങ്ങൾ ഒന്നിനു വേണ്ടിയും മാറ്റാൻ തയ്യാറല്ല, ടെറർ ആന്റി ആണോ എന്ന ചോദ്യത്തിന് ടെറർ ആവും അതുകൊണ്ട് ഞാൻ ടെറർ ആന്റി മാത്രo എന്ന് ഒരു നിരീക്ഷണം ശരി അല്ല.

ഞാൻ കാം ആന്റ് കൂൾ ആയിരിക്കേണ്ട ഇടത്ത് അങ്ങനെയും ആണ്. ടെറർ എന്ന പ്രയോഗത്തിലും ശരി ഞാൻ വളരെ ആന്മ വിശ്വാസവും ചങ്കുറ്റവും ഉള്ള വ്യക്തിയാണ്, ചെറുപ്പം മുതലുള്ള എന്റെ ജീവിത സാഹചര്യങ്ങളാണ് എന്നെ ഞാനാക്കി മാറ്റിയത്.

“പുറത്തൊക്കെ ജീവിച്ചതുകൊണ്ട് വളരെ പണ്ട് കാലം മുതൽക്കേ നാട്ടിലൂടെ ജീൻസും ടൈറ്റ്സും പോലെയുള്ള മോഡേൺ വേഷത്തിൽ കൂളിംഗ് ഗ്ലാസും ലിപ്സ്റ്റിക് ഒക്കെയിട്ട് വണ്ടി ഓടിച്ചു നടന്നിരുന്ന ആളാണ് ഞാൻ. വണ്ടിയിൽ പോകുമ്പോ ആരെന്കിലും ആന്റി ന്ന് വിളിച്ചാൽ ഞാൻ ചവുട്ടി നിർത്തും. ഏതു വകയിലാടാ ഞാൻ നിന്റെ ആന്റി ആയെന്ന് ചോദിക്കും. ആന്റിന്ന് വിളിക്കാം, ബഹുമാനം വേണം.”

രാജിനി ചാണ്ടി കൈരളിക്ക് നൽകിയ അഭിമുഖത്തിൽ നിന്നും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News