ഇറ്റാലിയൻ വെടിവെപ്പ് കേസ്; കേസ് തീർപ്പാക്കാൻ തീരുമാനം; 10 കോടി രൂപ നഷ്ടപരിഹാരം നൽകും

ഇറ്റാലിയൻ വെടിവെപ്പ് കേസിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകി കേസ് തീർപ്പാക്കാൻ തീരുമാനം. വെടിവെപ്പിൽ മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾക്ക് 4 കോടി വീതവും ബോട്ടുടമക്കും തൊഴിലാളികൾക്കും 2 കോടിയുമാണ് നൽകുക. ഇറ്റാലിയൻ എമ്പസി ഇത് സംബന്ധിച്ച വിവരം മുഖ്യമന്ത്രിയുടേയും കേന്ദ്ര സംസ്ഥാന ഫിഷറീസ് വകുപ്പുകളേയും അറിയിച്ചു.

ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധിയെ തുടർന്നാണ് നടപടി. ഇരു രാജ്യങളും നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ചയിലൂടെ ധാരണയിലെത്താനും നിർദ്ദേശിച്ചിരുന്നു.ഇന്ത്യയിൽ സുപ്രീംകോടതിയിലെ കേസ് തീർപ്പാക്കാനാകും കേന്ദ്രം അപേക്ഷ നൽകും.

2012 ഫെബ്രുവരി 15നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടായത്. നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈൻ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി രാജേഷ് പിങ്കി (22) എന്നീ രണ്ട് മീന്‍പിടുത്തക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.
വെടിയേറ്റുമരിച്ച കൊല്ലം സ്വദേശി സെലസ്റ്റ്യന്റെ കുടുമ്പത്തിന് 4 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഇവരെ അറിയിക്കുകയും സമ്മതരേഖ വാങുകയും ചെയ്തു.

അതേ സമയം സെന്റ് ആന്റണി ബോട്ടിന്റെ ഉടമക്ക് രണ്ടു കോടി നൽകും അതേ സമയം 6 ബോട്ട് തൊഴിലാളികൾക്കും വിഹിതം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.ഇതു സംബന്ധിച്ച് തീരുമാനിക്കാൻ സഭാ നേതൃത്വം മന്ത്രി മേഴ്സികുട്ടിയമ്മയുമായി കൂടിയാലോടന നടത്തും.

കടലിൽ ഇന്ത്യയുടെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയൻ നാവികർ ലംഘിച്ചതായി അന്താരാഷ്ട്ര കോടതി കണ്ടെത്തിയിരുന്നു.
നാവികർക്ക് എതിരെ ഇന്ത്യ കൈക്കൊണ്ട നടപടിയെ ശരിവെച്ച കോടതി നാവികരെ തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ അവകാശവാദം തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News