ഹെല്‍മറ്റ് ധരിച്ച് ‘മാസ്റ്റര്‍’ കാണുന്ന ആരാധകന്‍; വെെറലായി ചിത്രം

നീണ്ടകാലത്തെ വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനെത്തിയപ്പോള്‍ വിചിത്രമായ കാ‍ഴ്ച്ചകള്‍ക്ക് കൂടിയാണ് തിയേറ്ററുകള്‍ സാക്ഷിയായത്.
‘മാസ്റ്റർ’ കാണാൻ തിയറ്ററിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രേക്ഷകന്റെ ചിത്രം സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്.

പതിനൊന്ന് മാസങ്ങൾക്ക് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജാ​ഗ്രതയോടെ സിനിമ കാണാനായി പ്രേക്ഷകർ എത്തിയത്.

ഇതിനിടയിലാണ് ഹെൽമറ്റ് ധരിച്ച് സിനിമ കാണുന്ന പ്രേക്ഷകന്‍റെ ചിത്രം വെെറലാകുന്നത്.

തിയറ്ററിനുള്ളിൽ മാസ്ക് നിർബന്ധമാണെന്നതിനാലാകാം മാസ്കിന് പകരം ഹെൽമെറ്റ് വെച്ചതെന്നാണ് പലരുടെയും കമന്‍റുകള്‍.
ചിത്രം കേരളത്തിലേതാണെന്നും അല്ലെന്നുമുള്ള വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

കൊവിഡ് ഭീതിക്കിടയിലും ആരവങ്ങളോടും ആർപ്പുവിളികളോടും കൂടിയാണ് ആരാധകർ ‘മാസ്റ്ററി’നെ വരവേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here