മഅ്ദനിയുടെ നീതിക്കായി നടത്താനിരുന്ന സെക്രട്ടേറിയറ്റ് ധർണ്ണയിൽ നിന്നും എതിർപ്പിനെ തുടർന്ന് പിസി ജോർജ്ജിനെ ഒഴിവാക്കി.
ഒഴിവാക്കിയ വിവരം അറിയിക്കാൻ ഫോൺ ചെയ്ത പിഡിപി നേതാവിനോട് പിസി ജോർജ്ജ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ
ആവർത്തിച്ചു.
മഅ്ദനിക്ക് നീതിയും ചികിൽസയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ ആഭിമുഖ്യത്തിലുള്ള സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം ഈ മാസം 18നാണ് പരിപാടി നടത്താനിരുന്നത്. ഈ പരിപാടിയിൽ നിന്നാണ് പിസി ജോർജ്ജിനെ ഒഴിവാക്കിയത്.
പരിപാടിയിൽ പങ്കെടുക്കാമെന്ന് നേരത്തെ പിസി ജോർജ്ജ് സമ്മതിച്ചിരുന്നു.എന്നാൽ മുസ്ലിം സമുദായത്തിനെതിരെ നിരന്തരം ആക്ഷപം ഉന്നയിക്കുന്ന പിസു ജോർജ്ജിനെ പങ്കെടുപ്പിക്കുന്നതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘാടകർ തിരുമാനിച്ചു.
ഇക്കാര്യമറിയിക്കാൻ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ ഫോൺ ചെയ്തപ്പോഴാണ് പിസി ജോർജ്ജ് എം.എൽ.എ മുസ്ലീംവിരുദ്ധ നിലപാട് ആവർത്തിച്ചത്.
ആനുകൂല്യങളുടെ 80% വും ന്യൂനപക്ഷങ്ങൾക്ക് വേണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ആക്ഷേപം.
പിഡിപ നേതാവും ജോർജ്ജും തമ്മിലുള്ള ഫോൺസംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മഅ്ദനിക്ക നീതിയും ചികിൽസയും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ പണ്ടിതരുൾപ്പടെ പങ്കെടുക്കുന്ന സെക്രട്ടറിയറ്റ് പ്രതിഷേധ ധർണ്ണ.

Get real time update about this post categories directly on your device, subscribe now.