കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി

കേരളത്തിന് അധിക വായ്പ എടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്.

കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്കാണ് അധികമായി വായ്പ എടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. എട്ട് സംസ്ഥാനങ്ങള്‍ക്ക് ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്‌നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4, 509 കോടി രൂപയുമാണ് ലഭിക്കുക.

വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി.ഈസി ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്.

കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ
സംസ്ഥാനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News