മലയാള സിനിമയിലെ അഭിനയ പ്രതിഭകളിൽ ഒരാളാണ് ജഗതി ശ്രീകുമാർ.തന്റെ അനുകരണാതീതമായ അഭിനയമികവുകൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ കലാകാരനാണ് ജഗതി
ജഗതിയുടെ ഓരോ ചെറിയ ഭാവങ്ങൾ പോലും നമ്മിൽ ചിരി വിടർത്തിയിട്ടുണ്ട്.സിനിമയിൽ നമ്മൾ കണ്ടിട്ടുള്ള ജഗതി ശ്രീകുമാറിനെയല്ല അഭിമുഖങ്ങളിൽ കാണാറുള്ളത്കൈരളിടീവിയുടെ വെള്ളിത്തിരയിലെ അമ്പിളിക്കല എന്ന പരിപാടിയിൽ അദ്ദേഹം അഭിനയജീവിതത്തിലെ അനുഭവങ്ങൾക്കൊപ്പം തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
ജീവിതത്തിൽ രണ്ടുവിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയും ആദ്യ വിവാഹത്തെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങള്‍ അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നു. ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്ന ജഗതിശ്രീകുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കോളേജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം. അന്ന് ജഗതി ശ്രീകുമാറിന് 17 വയസ്സായിരുന്നു. 19ാമത്തെ വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താനെന്ന് അദ്ദേഹം പറയുന്നു.
ജഗതി ശ്രീകുമാർ പറഞ്ഞത്
തമാശ പ്രേമമൊന്നുമായിരുന്നില്ല അത്. അങ്ങനെ വിവാഹിതരായി. 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഞാന്‍ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. കാമുകിയെ ചതിച്ചയാളല്ല ,അതാണ് ഞാൻ ചെയ്ത തെറ്റ് .
അഭിനയ രംഗത്തുള്ളയാളായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം ഒന്നേയുണ്ടായിട്ടുള്ളൂ. ഇന്നത്തെപ്പോലെയുള്ള സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നില്ല. കാമുകിയോട് സംസാരിക്കാനും സിനിമ കാണാന്‍ പോവുമെന്നും അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു.
അപക്വമായ പ്രായത്തിലെ ചാപല്യമായാണ് ഇപ്പോള്‍ അതിനെ കാണുന്നത്. മക്കളൊക്കെ പ്രണയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. അതിന്റെ സുഖദു:ഖങ്ങള്‍ ഒരുമിച്ച് അനുഭവിക്കാന്‍ തയ്യാറായാല്‍ പ്രണയം മനോഹരമാണ്. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെയാണ് പിരിയേണ്ടി വന്നത്.
കൂടെ അഭിനയിച്ച നായികമാരില്‍ താനേറെ കംഫര്‍ട്ട് കല്‍പ്പനയുമായാണ്. മനോധര്‍മ്മത്തിന് അനുസരിച്ച് അവര്‍ നില്‍ക്കും. എന്ത് ചെയ്താലും അതിന് അനുസരിച്ച് തിരിച്ചടിക്കും. അക്കാര്യത്തില്‍ മിടുക്കിയാണ്. ജഗതി-കല്‍പ്പന ജോഡിക്കാണ് കൂടുതലും സ്വീകാര്യത. അതിന് പിന്നിലെ കാരണം ഈ മനോധര്‍മ്മമാണ്.

Get real time update about this post categories directly on your device, subscribe now.