കുപ്രസിദ്ധ ഹൈവെ മോഷ്ടാവിനെ കൊല്ലത്ത് പോലീസ് സാഹസികമായി ചെയ്സ് ചെയ്ത് പിടികൂടി. വിനീതിനെയാണ് പിടികൂടിയത്. കിളിമാനൂരിൽ പെട്രോൾ പമ്പിൽ കത്തികാട്ടി പണം തട്ടി കടന്ന വിനീതിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 100 ഓളം പോലീസ് ഉദ്യോഗസ്ഥർ പുലർച്ചെ രണ്ട് മണി മുതൽ നടത്തിയ തെരച്ചിലിലാണ് വിനീത് പിടിയിലായത്.
പുലർച്ചെ 1.50 ന് കിളിമാനൂർ ഇരട്ടച്ചിറ ഷൈജു ഫ്യൂവൽസിൽ കത്തികാട്ടി പണം തട്ടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഓട്ടൊ എത്തിയപ്പോൾ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു പിന്നീട് ചടയമംഗലത്ത് പിക്കപ്പ് വാൻ തടഞ്ഞ് പണം ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയതോടെ കാർ തട്ടിയെടുത്ത് കൊല്ലത്തേക്ക് കടന്നു തുടർന്ന് കൊല്ലം ചാത്തന്നൂർ പോലീസ് ഇയാളെ ചെയിസ് ചെയ്തെങ്കിലും കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിനു സമീപം ഡിവൈഡറിൽ കാറിടിച്ചു നിർത്തി ഓടി രക്ഷപെടുകയായിരുന്നു.
കൂടുതൽ പോലീസ് എത്തി പ്രദേശത്ത് അനൗൺസ്മെന്റ് നടത്തി.സ്വയരക്ഷക്ക് വീട്ടമ്മാർ വരെ കയ്യിൽ കിട്ടിയ ആയുധമായി തെരുവിലിറങിയത് സ്ത്രീ ശാക്തീകരണത്തിന്റെ തെളിവായി. പ്രതി വിനീത് മതിൽ ചാടി കടന്നതു കണ്ട സ്ഥലവാസി.
കടപ്പാക്കടയിൽ ആകെ ഉണർന്നു യുവാക്കളും പോലീസിനൊപ്പം കൂടി തലങും വിലങും ഫോൺവിളികൾ, എല്ലാവരും ജാഗ്രത പാലിച്ചതോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുലർച്ചെ മുതൽ നടത്തിയ തെരച്ചിലിൽ ഹൈവെ മോഷ്ടാവ് പോലീസിന്റെ വലയിലായി.പ്രതി മതിൽ ചാടി കടക്കുന്നതിനിടെ സാഹസികമായി പോലീസ് ഇയാളെ കീഴ്പ്പെടുത്തി.

Get real time update about this post categories directly on your device, subscribe now.