ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചശേഷം കാശ് കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ച ബിജെപി പ്രവര്ത്തകന് പിടിയില്‍. ചെന്നൈയിലാണ് സംഭവം റായ പേട്ടയിലെ സയ്യിദ് അബൂബക്കര്‍ ഹോട്ടലില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ട്രിപ്ലിക്കേന്‍ സ്വദേശികളായ പുരുഷോത്തമന്, ഭാസ്കര്‍ എന്നിവരാണ് പിടിയിലായത്.
മദ്യപിച്ചിരുന്ന സംഘം ചിക്കന്‍ ഫ്രൈഡ് റൈസ് നല്കാന് ആവശ്യപ്പെട്ടു. കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഇവര്‍ അതു സമ്മതിക്കാതെ ബിജെപി പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിച്ചു. മുഹമ്മദ് അബൂബക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയാണ് ഇവര്‍ എത്തിയത്.
ഭക്ഷണം കഴിച്ച് മടങ്ങാന്‍ ശ്രമിച്ച ഇയാളെ ഹോട്ടല്‍ ഉടമ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തങ്ങള്‍ ബിജെപിക്കാരാണെന്നും. ഞങ്ങള്‍ക്ക് വലിയ ബന്ധങ്ങള്‍ ഉണ്ടെന്നും കടപൂട്ടിക്കുമെന്നും വര്‍ഗീയ കലാപം ശൃഷ്ടിക്കുമെന്നുമൊക്കെയായിരുന്നു ഇവര്‍ ഭീഷണിപ്പെടുത്തിയത്.
തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പോലീസിനു നേരെയും ഇവര്‍ കയര്‍ത്തു. അമിത് ഷായുടെ ഓഫീസിനെ അറിയിക്കുമെന്നും പോലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. എന്നാല്‍ പോലീസ് കുലുങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇവരില്‍ രണ്ടു പേരെ പിടികൂടി. ഒരാള്‍ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. എന്നാല്‍ സംഭവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നിലപാട്.

Get real time update about this post categories directly on your device, subscribe now.