
സഭയില്‍ പ്രതിപക്ഷത്തിനിതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കുറേക്കാലം നടന്നില്ലെ തന്നെ പ്രതിയാക്കാനും കേസില്‍പ്പെടുത്താനും വല്ലതും നടന്നോ ഒന്നും ഇല്ല ഈ കൈകള്‍ ശുദ്ധമാണെന്ന് പറയുന്നത് ശുദ്ധമായതുകൊണ്ടാണ് അല്ലാതെ വെറുതെ പറയുന്നതല്ല അത് പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്.
കേന്ദ്ര ഏജന്‍സികളെ കുറിച്ച് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഉള്ള അഭിപ്രായം തന്നെയാണോ നിങ്ങള്‍ക്കുമുള്ളത് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് പിടി തോമസിന്റെ അഭിപ്രായമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here