മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ കേന്ദ്രമായെന്ന് പറഞ്ഞ പ്രതിപക്ഷത്തെ പഴയ സംഭവം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി.
അനധികൃതമായ റിയല്‍ എസ്റ്റേറ്റ് ഇടപാടിനിടെ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഇറങ്ങിയോടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ലെന്ന് അടിയന്തിര പ്രമേയ അവതാരകന്‍ പിടി തോമസിനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി.
തന്നെയും തന്റെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ഒരുപാട് ശ്രമം നടത്തി പ്രമേയ അവതാരകനും അതിന് വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു പക്ഷെ ഒന്നും നടന്നില്ല.
നിരാശപ്പെടേണ്ടതില്ല ഇനിയും തുടര്‍ന്നോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞുവെന്നാണ് മറ്റൊരു വാദം ഞെളിഞ്ഞിരിക്കാന്‍ അവകാശമുള്ളതുകൊണ്ടാണ് അത് ചെയ്യുന്നത്.
എല്ലാ ഏജന്‍സികളും വന്നില്ലെ ഒരുപാട് ചോദ്യം ചെയ്തില്ല ഭരണപക്ഷത്തിരിക്കുന്ന ആരുടെയെങ്കിലും രോമത്തില്‍ തൊടാനായോ ഇല്ലല്ലോ ഞങ്ങളാരും അതിന്റെ പങ്ക് പറ്റിയിട്ടില്ല അതുകൊണ്ടാണ് ഞെളിഞ്ഞിരിക്കാന്‍ കഴിയുന്നത്.
പണം കാണുമ്പോള്‍ പോരട്ടെ പോരട്ടെ എന്ന് പറയുന്നവരല്ല ഇത് വേറെ ജനുസാണ് അത് മനസിലാക്കിക്കോളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.