താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കും; പിടി തോമസിന് പിണറായിയെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍

പിണറായി വിജയനെ പി ടി തോമസിന്​ ഇതുവരെ മനസിലായിട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്‌​ മുഖ്യ​മന്ത്രിയുടെ മറുപടി. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന്​ കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക്​ നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്‌റ്റുകാരെ ജയിൽകാണിച്ച്‌ പേടിപ്പിക്കാൻ നോക്കരുത്‌, ഈ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി നെഞ്ചിൽ കൈവച്ച്‌ സംസാരിച്ചു. പി ടി തോമസ്‌ എംഎൽഎയുടെ അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

സ്വർണക്കടത്ത്‌ കേസിൽ അതിശക്‌തമായ നടപടി ആവശ്യപ്പെട്ടത്‌ സർക്കാർ ആണെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയടക്കം അനാവശ്യമായി വലിച്ചിച്ചാണ്‌ പി ടി തോമസ്‌ സഭയിൽ സംസാരിച്ചത്‌. ഗീബൽസിന്റെ ശിഷ്യൻമാരെ ആശ്വസിപ്പിക്കാൻ ആകില്ലെന്നും പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ ചെന്നിത്തലക്ക്‌ കഴിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും കെ സി ജോസഫിനെങ്കിലും പി ടി തോമസിനെ നിയന്ത്രിക്കാൻ കഴിയണ്ടേ.

കേന്ദ്ര ഏജൻസികൾ കൈകാര്യം ചെയ്യുന്ന വിഷയം രാഷ്‌ട്രീയമാക്കി മാറ്റി. പി ടി തോമസിന്‌ പിണറായി വിജയനെ മനസിലായിട്ടില്ല. താൻ ഒരു പ്രത്യേക തരം ജനുസാണ്‌. തന്റെ മകളുടെ കല്യാണം എല്ലാവര്‍ക്കുമറിയാവുന്ന ക്ലിഫ്ഹൗസിന്റെ വലിയ ഹാളില്‍ വച്ചാണെന്നും സ്വപ്‌ന തന്റെ മകളുടെ കല്യാണത്തിന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെയോ കുടുംബത്തിലുള്ളവരെയോ ആരും ചോദ്യം ചെയ്‌തിട്ടില്ല. പണം കാണുമ്പോള്‍ പോരട്ടെ പോരട്ടെ എന്ന് പറയുന്ന സ്വഭാവക്കാരല്ല.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ഇനിയും പ്രയാസപ്പെടണമെന്നില്ല.

എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്​. ലാവ്​ലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകൾ ശുദ്ധമായതുകൊണ്ടാണ്​ അത്​ പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ്​ മിഷൻ സിഇഒ യു വി ജോസ്​ ഏത്​ കേസിലാണ്​ പ്രതി?. അതൊക്കെ വികലമായ മനസുകളുടെ വ്യാമോഹം മാത്രമാണ്‌. സി എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കർ കെഎസ്​ഇബി ചെയർമാനും ഊർജ സെക്രട്ടറിയുമായത്​ ആരുടെ ഭരണകാലത്താണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന്​ ഐഎഎസ്​ ലഭിക്കുന്നത്​ എ കെ​ ആന്‍റണിയുടെ ഭരണകാലത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി​. സ്വർണക്കടത്ത്​ കേസിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News