സ്വര്‍ണക്കടത്ത് കേസ്: പ്രതിപക്ഷത്തെയും അന്വേഷണ ഏജന്‍സികളെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പ്രതിപക്ഷത്തെയും കടന്ന് ആക്രമിച്ച് മുഖ്യമന്ത്രി. യഥാർത്ഥ പ്രതികളെ പിടിക്കേണ്ടതിന് പകരം സ്വർണ്ണക്കടത്ത് കേസിൻ്റെ അന്വേഷണം രാഷ്ട്രീയമായതായി മുഖ്യമന്ത്രി.

സി എം രവീന്ദ്രൻ എതിരായ ആരോപണം വികലമായ മനസ്സുകളുടെ വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി. എല്ലാ ഏജൻസികളും വലവീശിയിട്ടും ഭരണപക്ഷത്ത് നിന്ന് പരൽ മീനെ പോലും കിട്ടിയില്ല എന്നും മുഖ്യമന്ത്രിയുടെ പരിഹാസം

കേന്ദ്ര അന്വേഷണ ഏജൻസിൾക്കെതിരെയും പ്രതിപക്ഷത്തിന് എതിരെയും രൂക്ഷമായ വിമർശനം ആണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എല്ലാ ഏജൻസികളും വലവീശിയിട്ടും ഭരണപക്ഷത്ത് നിന്ന് പരൽ മീനെ പോലും കിട്ടിയില്ല എന്നും മുഖ്യമന്ത്രിയുടെ പരിഹസിച്ചു. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായി ഇരിക്കുകയാണ് പ്രതിപക്ഷം ( 10.57)

കേന്ദ്ര അന്വേഷണ ഏജൻസികളെ പറ്റി രാഹുൽ ഗാന്ധിക്കും , സോണിയാ ഗാന്ധിക്കും ഉള്ള അഭിപ്രായം അല്ല കേരളത്തിലെ കോൺഗ്രസിന് ഉള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് PR ഏജൻസികൾ അല്ലെന്നും , ഞെളിഞ്ഞിരിക്കാൻ വകയുള്ളത് കൊണ്ടാണ് ഞങ്ങൾ ഞെളിഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ നോക്കി പറഞ്ഞു .തൻ്റെ കുടുബാംഗങ്ങളെ ആക്ഷേപിച്ച പി.ടി തോമസിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു

‘റിയലെസ്റ്റേറ്റ് ഇടപാടിനിടെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഓടി ഒളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. അതാരാണെന്ന് ഇവിടെല്ലാവർക്കുമറിയാം’

ശിവശങ്കറിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്ത് മാറ്റി നിർത്തിയതായി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തൻ്റെ അഡീഷണൽ സെക്രട്ടറി സി എം രവീന്ദ്രനെതിരായ ആരോപണം വികലമായ മനസ്സുകളുടെ വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകി സ്വപ്ന ജോലി നേടിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തന്നിലേക്ക് അന്വഷണം വന്നപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ഏജനൻസികൾ മുഖ്യമന്ത്രിക്ക് മോശമായതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ജനം ചവറ്റു കൊട്ടയിൽ എറിയും എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിൻ്റെത് പ്രവചനമാണെന്നും അത് നമ്മുക്ക് നമുക്ക് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. മുഖ്യമന്ത്രി യുടെ മറുപടിയിൽ തൃപ്തരാകതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News