പതിനൊന്ന് മാസങ്ങൾക്ക് ശേഷമാണ് തിയറ്ററുകൾ ഇന്നലെ തുറന്നത് . കൊവിഡ് ഭീതിക്കിടയിലും ആരവങ്ങളോടും ആർപ്പുവിളികളോടും കൂടിയാണ് കേരളത്തിലെ അടക്കം വിജയ് ആരാധകർ ‘മാസ്റ്ററി’നെ വരവേറ്റത്. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജാഗ്രതയോടെയാണ് പ്രേക്ഷകർ സിനിമ കാണാനെത്തുന്നത് .
ഇതിനിടയിലാണ് ഹെൽമറ്റ് വെച്ച് സിനിമ കാണുന്ന പ്രേക്ഷകന്റെ ചിത്രം ശ്രദ്ധ നേടുന്നത്. മാസ്റ്റർ’ കാണാൻ തിയറ്ററിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രേക്ഷകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെയാണ് തീയറ്ററിനുള്ളിൽ പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് ,മാത്രമല്ല പേരും വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് .
മാസ്ക് നിർബന്ധമാക്കിയ തിയറ്ററിനുള്ളിൽ മാസ്ക്കില്ലാതെ എത്തിയതാവാം ഹെൽമെറ്റ് വെയ്ക്കാൻ കാരണമെന്നാണ് ചിത്രം കണ്ട ചിലരുടെ കണ്ടെത്തൽ. എന്നാൽ കൊവിഡിൽ കൂടുതൽ മുൻകരുതൽ എന്നവണ്ണം ആവാം ഹെൽമെറ്റ് വെച്ചതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്

Get real time update about this post categories directly on your device, subscribe now.