കേരളം പൂര്‍ണമായും വാക്‌സിനേഷന് വേണ്ടി സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കേരളത്തില്‍ വാക്‌സിനേഷന്‍ വിജയകരമാകുമെന്നാണ് പ്രതീക്ഷ.
വാക്‌സിന്‍ ഭയക്കേണ്ട ഒന്നല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതെസമയം തിരുവനന്തപുരത്ത് എത്തിച്ച വാക്‌സിനുകള്‍ മൂന്ന് ജില്ലകളിലെക്ക് വിതരണം ചെയ്തു.
കൊവിഡ് വാക്‌സിനേഷനു വേണ്ടിയുള്ള എല്ലാ നടപടി ക്രമവും കേരളം പൂര്‍ത്തിയാക്കി. കൃത്യമായി രജിസ്‌ട്രേഷന്‍ നടത്തി. അതിന്‍ പ്രകാരമാകും ഈ മാസം 16ന് വാക്‌സിനേഷന്‍ നല്‍കുകയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് മുന്നോടിയായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കും.തുടര്‍ന്ന് മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് നല്‍കും.
വാക്‌സിന്റെ ആദ്യ ഡോസെടുത്താന്‍ സുരക്ഷിതരായി എന്ന് കരുതരുത്. എല്ലാ മുന്‍കരുതലും തുടരണം.വാക്‌സിന്‍ ഭയക്കേണ്ട ഒന്നല്ല
അതെസമയം തിരുവനന്തപുരത്ത് എത്തിച്ച 1,34,000 ഡോസ് വാക്‌സിന്‍ തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കായി വിതരണം ചെയ്തു.
തിരുവനന്തപുരത്ത് 64020 ഡോസും കൊല്ലം 25960ഉം പത്തനംതിട്ട 21030ഉം ആലപ്പുഴയിലെക്ക് 22460 ഡോസുമാണ് വിതരണം ചെയ്തത്. ആരോഗ്യവകുപ്പിന്റെ പ്രത്യേകം ശീതികരണ സംവിധാനമുള്ള വാഹനങ്ങളിലാണ് വാക്‌സിനുകള്‍ കൊണ്ടിപോയത്.
നാളെ വൈകീട്ടും വാക്‌സിനേഷന്‍ ദിനമായ ശനിയാഴ്ച രാവിലെയുമായിട്ടാകും വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെക്ക് എത്തിക്കുക. സംസ്ഥാനത്ത് ആകെ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.