പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ദില്ലിയിലെ 3 മുനിസിപ്പൽ കോർപറേഷനുകളിൽ കോഴിയിറച്ചി വില്പനക്ക് വിലക്ക്.
അതേ സമയം ദില്ലിയിൽ നിന്നും പരിശോധക്ക് അയച്ച കോഴികൾക്ക് പക്ഷി പനി ഇല്ലെന്ന് അധികൃതർ അറിയിച്ചു.
പക്ഷി പനി സ്ഥിതീകരിച്ച രാജസ്ഥാൻ ഉത്തഖ്‌ർപ്രദേശ് ഹിമചൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധപരിപാടികൾ നടക്കും.
പക്ഷിപ്പനി സ്ഥികരിച്ച സ്ഥലങ്ങളിലെ പാർക്കുകൾ അടച്ചു പൂട്ടുകയും ശുചികരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയാണ്.
70°c ചൂടിന് മുകളിൽ ചൂടാക്കിയ മാംസത്തിൽ വൈറസിന് ജീവിക്കാൻ കഴിയില്ലെന്നും. അതിനാൽ മാംസം 70°ക്ക് മുകളിൽ ചൂടാക്കിയാൽ ഭക്ഷ്യയോഗ്യമാണെന്നും WHO അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.